'അതെ,അതെ,അതേയ്ക്ക് വിട, ഇനി വൈബ്,വൈബ്,വൈബിങ്'; നസ്രിയയുടെ വീഡിയോ പങ്കുവെച്ച് ശ്രിന്ദ

ശ്രിന്ദ പങ്കുവെച്ച വീഡിയോയില്‍ നിന്ന്/ നസ്രിയ നസീം | Photo: instagram/ srinda/ nazriya nazim
ശ്രിന്ദ പങ്കുവെച്ച വീഡിയോയില്‍ നിന്ന്/ നസ്രിയ നസീം | Photo: instagram/ srinda/ nazriya nazim

കഴിഞ്ഞ ദിവസമാണ് നടി മീരാ നന്ദന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്‍. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളും നടന്നു. 

ഇപ്പോഴിതാ വിവാഹ ഒരുക്കത്തിന്റെ ഭാഗമായുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീരയുടെ അടുത്ത സുഹൃത്തായ നടി ശ്രിന്ദ. നടി നസ്രിയയും സംഘവും നൃത്തപരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് നൃത്തം. 

നൃത്തത്തിനടയില്‍ നസ്രിയ വൈബ്, ജസ്റ്റ് വൈബിങ് എന്ന് ഇടയ്ക്കിടെ പറയുന്നത് കേള്‍ക്കാം. 'ജസ്റ്റ് വൈബിങ്' എന്ന ക്യാപ്ഷനോടെയാണ് ശ്രിന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് കമന്റ ചെയ്തിക്കുന്നത്. 'റോബോര്‍ട്ട് സ്‌റ്റെപ്പുമായാണ് നസ്രിയയുടെ വൈബിങ്', 'അതെ അതെ അതേയ്ക്ക് വിട...വൈബ് വൈബ് വൈബ് വൈബിങ് എഗെയ്ന്‍' എന്നിങ്ങനെ കമന്റുകള്‍ കാണാം. 

മീരയുടെ സുഹൃത്തായ റയന്‍ എബ്രഹമാണ് സ്റ്റെപ്പുകള്‍ പഠിപ്പിച്ചുകൊടുക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിആറും മീരയുടെ സഹോദരനും നൃത്ത സംഘത്തിലുണ്ട്. ശ്രിന്ദയ്‌ക്കൊപ്പം നടി ആന്‍ അഗസ്റ്റിനും ഈ നൃത്തം കണ്ട് ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. 


 

Content Highlights: srinda shares cute dancing video of nazriya nazim