അമ്മയ്ക്ക് ഭക്ഷണവും വെള്ളവും കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും,ഈനേരവും കടന്നുപോകും;വീഡിയോയുമായി സൗഭാഗ്യ

താരാ കല്യാണും സൗഭാഗ്യ വെങ്കിടേഷും | Photo: Instagram/ Sowbhagya Venkitesh
താരാ കല്യാണും സൗഭാഗ്യ വെങ്കിടേഷും | Photo: Instagram/ Sowbhagya Venkitesh

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ. യുട്യൂബ് ചാനലിലൂടേയും ഇന്‍സ്റ്റഗ്രാം പേജിലൂടേയും തന്റെ വിശേഷങ്ങള്‍ സൗഭാഗ്യ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചതിനെ കുറിച്ചാണ് സൗഭാഗ്യയുടെ പുതിയ വീഡിയോ.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് താരാ കല്യാണിന് തൊണ്ടയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷമുള്ള നടപടിക്രമത്തിനാണ്‌ താന്‍ അമ്മയുമായി ആശുപത്രിയിലെത്തിയതെന്ന് സൗഭാഗ്യ വീഡിയോയില്‍ പറയുന്നു. അമ്മയെ പരിശോധിച്ചശേഷം കുറച്ച് ദിവസത്തേക്ക് ഭക്ഷണവും വെള്ളവുമെല്ലാം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞതായും സൗഭാഗ്യ കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒരുപാട് നേരമെടുത്തു. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടവും വീഡിയോയീല്‍ സൗഭാഗ്യ പങ്കുവെയ്ക്കുന്നു. വയ്യാത്ത ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അതേസമയം വളര്‍ത്തുമൃഗങ്ങളെ ഭാരമായി കാണരുതെന്നും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.

'ഈ നേരവും കടന്നുപോകും' എന്ന കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്യത്. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു. താരാ കല്യാണിന്റെ അസുഖം വേഗം ഭേദമാകട്ടെ എന്നും ഇതുപോലൊരു മകളെ കിട്ടിയത് ഭാഗ്യമാണെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: sowbhagya venkitesh video about mother thara kalyans health condition