പരമ്പരാഗത ചുവപ്പുപട്ടുസാരിയണിഞ്ഞ് രാജകീയപ്രൗഡിയില്‍ സോനാക്ഷി; വിവാഹ റിസപ്ഷന്‍ വീഡിയോ

Screengrab | YouTube Video
Screengrab | YouTube Video

സോനാക്ഷി സിന്‍ഹ-സഹീര്‍ ഇക്ബാല്‍ വിവാഹമാണ് നിലവില്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. ഏഴ് കൊല്ലം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങളിരുവരും വിവാഹമെന്ന ഉടമ്പടിയില്‍ ഒപ്പുവെച്ച് ഒന്നുചേര്‍ന്നത്. സാധാരണയായി ബോളിവുഡ് താരങ്ങളുടെ വിവാഹച്ചടങ്ങുകളുടെ ആഡംബരമില്ലായിരുന്നുവെങ്കിലും സോനാക്ഷിയുടേയും സഹീറിന്റേയും വിവാഹവസ്ത്രങ്ങളും ചര്‍ച്ചയായി. വിവാഹച്ചടങ്ങിന് ഓഫ് വൈറ്റ് നിറമുള്ള ചിക്കന്‍കാരി സാരിയില്‍ എലെഗന്റ് ലുക്കിലെത്തിയ വധുവും വെള്ള ചിക്കന്‍കാരി കുര്‍ത്തയും ബോട്ടവും ധരിച്ചെത്തിയ വരനും ചടങ്ങിന് റോയല്‍ലുക്ക് പകര്‍ന്നു. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തെത്തുമ്പോഴേക്കും വിവാഹ റിസപ്ഷന് സോനാക്ഷിയും സഹീറും ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചായി ചര്‍ച്ച. 

വിവാഹത്തിന് വെള്ളനിറം തിരഞ്ഞെടുത്ത സോനാക്ഷി റിസപ്ഷനുവേണ്ടി തിരഞ്ഞെടുത്തത് ചുവപ്പുനിറത്തിലെ പട്ടുസാരിയായിരുന്നു. പരമ്പരാഗത ഡിസൈനിലുള്ള സാരിയും അതേ നിറത്തിലുള്ള ബ്ലൗസും സോനാക്ഷിയെ കൂടുതല്‍ സുന്ദരിയാക്കി. പച്ചയും ചുവപ്പും കല്ലുകളുള്ള നെക്‌ലേസും മാച്ചിങ് ഇയര്‍റിങ്‌സും നവവധുവിന് കൂടുതല്‍ ഭംഗിയേകി. ചുവന്ന പൊട്ടും സിന്ദൂരരേഖയിലെ ചുവന്നനിറത്തിലെ കുങ്കുമവും സോനാക്ഷിയ്ക്ക് രാജകീയപ്രൗഡിയേകി. 

സഹീറാകട്ടെ വെള്ളനിറമുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണെത്തിയത്. പ്രമുഖ താരങ്ങള്‍ എത്തിയ റിസപ്ഷന് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്തു. സല്‍മാന്‍ ഖാന്‍, കജോള്‍, രേഖ, ഹുമ ഖുറേഷി, അദിതി റാവു ഹൈദരി, ആദിത്യ റോയ് കപൂര്‍, തബു, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ റിസപ്ഷനെത്തിയിരുന്നു. 

Content Highlights: Sonakshi Sinha Exudes Regal Charm In Traditional Red Saree, Wedding Reception