'ചേര്‍ത്തുപിടിക്കണ്ട, പനി പകരും'; സഹീറിനെ സ്‌നേഹത്തോടെ ശാസിച്ച് സൊനാക്ഷി

വൈറല്‍ പനി ബാധിച്ച സൊനാക്ഷി സിന്‍ഹയെ ആശ്വസിപ്പിക്കുന്ന മനോഹരമായ വീഡിയോ പങ്കുവെച്ച് ഭര്‍ത്താവും നടനുമായ സഹീര്‍ ഇഖ്ബാല്‍. മഞ്ഞ ടവ്വല്‍ പുതച്ച് ആവി പിടിക്കുന്ന അസുഖബാധിതയായ സൊനാക്ഷിയെയാണ് വീഡിയോയില്‍ കാണുന്നത്. 'ഈ പെണ്‍കുട്ടി വൈറലായി' എന്ന ക്യാപ്ഷനോടെയാണ് സഹീര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
തുടക്കത്തില്‍ സഹീര്‍ പാട്ട് പാടുമ്പോള്‍ ദേഷ്യം പിടിച്ച്, അസ്വസ്ഥത പ്രകടിപ്പിക്കുന്ന സൊനാക്ഷി പുതപ്പിനുള്ളില്‍ ഒളിക്കുന്നുണ്ട്. പിന്നീട് ചുമച്ചുകൊണ്ടിരിക്കുന്ന സൊനാക്ഷിയെ ചേര്‍ത്തുപിടിക്കുന്ന സഹീറിനെ വീഡിയോയില്‍ കാണാം. തന്നെ ചേര്‍ത്തുപിടിക്കേണ്ടെന്നും പനി പകരാന്‍ സാധ്യതയുണ്ടെന്നും സ്‌നേഹത്തോടെ സൊനാക്ഷി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടയില്‍ സൊനാക്ഷിയുടെ തലയില്‍ സഹീര്‍ സ്‌നേഹചുംബനം നല്‍കുകയും ചെയ്യുന്നു.
ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച് ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും ഭാര്യഭര്‍ത്താക്കന്‍മാരായാല്‍ ഇങ്ങനെ വേണമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഹുമ ഖുറേശി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഈ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. അസുഖം ബാധിച്ചിട്ടും സൊനാക്ഷി എങ്ങനെ ഇത്രയും സുന്ദരിയായിരിക്കുന്നതെന്നും ചില ആരാധകര്‍ ചോദിച്ചിട്ടുണ്ട്.
Content Highlights: sonakshi sinha down with fever husband zaheer iqbal lifts her mood