അച്ഛൻ വാച്ച്മാനായിരുന്ന ആഡംബര ഹോട്ടലിൽ അദ്ദേഹത്തോടൊപ്പം അത്താഴംകഴിച്ച് മകൻ; മനംനിറയ്ക്കുന്ന കാഴ്ച

Image courtesy: https://x.com/desiastronomer
Image courtesy: https://x.com/desiastronomer

അച്ഛന്‍ കാവല്‍ക്കാരനായി ജോലി ചെയ്ത ആഡംബര ഹോട്ടലില്‍ 25 കൊല്ലത്തിനു ശേഷം അദ്ദേഹത്തെ അത്താഴവിരുന്നിന് കൊണ്ടുപോയി ഒരു മകന്‍. ഡല്‍ഹി സ്വദേശിയായ ആര്യന്‍ മിശ്രയാണ്, അച്ഛന് ഇത്തരമൊരു 'മറക്കാനാകാത്ത സമ്മാനം' നല്‍കിയത്. ന്യൂഡല്‍ഹിയിലെ ഐ.ടി.സി. ഹോട്ടലില്‍ 1995 മുതല്‍ 2000 വരെയാണ് ആര്യന്റെ അച്ഛന്‍ ജോലിചെയ്തിരുന്നത്. 

'എന്റെ അച്ഛന്‍ ന്യൂഡല്‍ഹി ഐ.ടി.സിയില്‍ 1995 മുതല്‍ 2000 വരെ കാവല്‍ക്കാരനായി ജോലിചെയ്തിരുന്നു. ഇന്ന് എനിക്ക് അദ്ദേഹത്തെ അതേ ഹോട്ടലിൽ അത്താഴം കഴിക്കാന്‍ കൊണ്ടുവരാന്‍ സാധിച്ചു'- എന്ന കുറിപ്പോടെ അച്ഛനൊപ്പമുള്ള ചിത്രം ആര്യന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതിനകം കുറിപ്പ് വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ആര്യനെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'അമച്വര്‍ അസ്‌ട്രോണമര്‍' എന്നാണ് ആര്യന്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Content Highlights: son takes father to luxury hotel where he worked as watchman