'ഞങ്ങൾ'; സൈബർ ആക്രമണത്തിന് പിന്നാലെ ശ്രീകുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ച് സ്നേഹ

സ്നേഹ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Facebook / Sneha Sreekumar
സ്നേഹ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Facebook / Sneha Sreekumar

സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ നടൻ എസ്.പി. ശ്രീകുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ. 'ഞങ്ങൾ' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സൂര്യാസ്തമയ സമയത്തെ പ്രണായാർദ്ര ചിത്രമാണ് താരം പങ്കുവെച്ചത്. 

സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നെന്ന നടിയുടെ പരാതിയിൽ എസ്.പി. ശ്രീകുമാറിനും ബിജു സോപാനത്തിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വ്യാപകമായി സൈബർ ആക്രമണം ഉടലെടുത്തിരുന്നു. 

സ്നേഹ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധിപേരാണ് പിന്തുണ വ്യക്തമാക്കി കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം കേസിനെ കുറിച്ചും കമന്റുകളുണ്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. ചുവന്ന ഹൃദയത്തിന്റെ ഇമോജിയാണ് ദിവ്യ കമന്റ് ചെയ്തത്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ബിജു സോപാനത്തിനെതിരെയും പരാതിയുണ്ട്. ഇതിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. 

Content Highlights: Actress Sneha shares a picture with SP Sreer Kumar following cyberattacks