'ഒരു ഭാര്യയുടെ ജീവിതം'; സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സ്മൃതി ഇറാനി

ഓരോ കുടുംബത്തിലും ഒരു വീട്ടമ്മയുടെ റോള്‍ എന്താണ്? ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ആ റോളിനെ കുറിച്ച് പറയുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ചിത്രമാണ് മന്ത്രി പോസ്റ്റ് ചെയ്തത്.
വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു മന്ത്രി. 'അവധി ആഘോഷിക്കുന്നതിനേക്കാളുപരി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുമ്പോഴാണ് പ്രായമേറുന്നു എന്ന് മനസിലാകുന്നത്'-എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം 'ഒരു ഭാര്യയുടെ ജീവിതം' എന്ന ഹാഷ്ടാഗും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
ഇതിന് താഴെ നിരവധി പേര്‍ കമന്റുമായെത്തി. മാസ്‌ക് ധരിച്ച എന്റെ കൂട്ടുകാരി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് നിര്‍മാതാവ് ഏക്ത കപൂര്‍ കുറിച്ചത്.
Content Highlights: smriti irani latest instagram post life of a wife