'നിനക്ക് എന്നെപ്പറ്റി ഇത്രേം അഭിപ്രായം ഉണ്ടായിരുന്നല്ലേ'; സിതാരയോട് വിധു പ്രതാപ്

സിതാര കൃഷ്ണകുമാറും വിധു പ്രതാപും | Photo: Instagram/ Sithara Krishnakumar
സിതാര കൃഷ്ണകുമാറും വിധു പ്രതാപും | Photo: Instagram/ Sithara Krishnakumar

ഗായകന്‍ വിധു പ്രതാപിന് പിറന്നാളാശംസകള്‍ നേര്‍ന്ന് സുഹൃത്തും ഗായികയുമായ സിതാര കൃഷ്ണകുമാര്‍. വിധുവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ പിറന്നാള്‍ വീഡിയോ പങ്കുവെച്ചാണ് സിതാര ആശംസ നേര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

ആശംസയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും സിതാര പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകന്‍. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും നന്നായി തമാശ പറയുന്ന വ്യക്തി. ഞങ്ങള്‍ വിശ്വസിക്കുന്ന, എല്ലാവരേയും സഹായിക്കുന്നയാള്‍. ഏറ്റവും നല്ല മനുഷ്യന്‍. നിങ്ങള്‍ ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണ്. ഈ പ്രിയപ്പെട്ടയാള്‍ ഇന്ന് ഒരു വര്‍ഷംകൂടി ചെറുപ്പമാകുകയാണ്. ചക്കര വിധു ചേട്ടന് ജന്മദിനാശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ.' ചിത്രത്തിനൊപ്പം സിതാര കുറിച്ചു. 

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇതില്‍ ഏറ്റവും രസകരം വിധുവിന്റെ കമന്റാണ്. 'നിനക്ക് എന്നെപ്പറ്റി ഇത്രേം അഭിപ്രായം ഉണ്ടായിരുന്നല്ലേ' എന്നാണ് വിധു കമന്റ് ചെയ്തത്. 

Content Highlights: sithara krishnakumar wishes vidhu prathap on his birthday