'നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല മോളേ'-രാധിക വിടപറഞ്ഞിട്ട് 10 വര്‍ഷം, ഓര്‍മകളില്‍ സുജാത

രാധിക തിലകും സുജാത മോഹനും/ രാധിക തിലക്‌ | Photo: instagram/ sujatha mohan/ mathrubhumi archive
രാധിക തിലകും സുജാത മോഹനും/ രാധിക തിലക്‌ | Photo: instagram/ sujatha mohan/ mathrubhumi archive

പിന്നണി ഗായിക രാധിക തിലകിന്റെ ഓര്‍മകളില്‍ ഗായിക സുജാതാ മോഹന്‍. രാധികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല മോളേ' എന്നാണ് സുജാത കുറിച്ചത്. 

സുജാതയുടെ അടുത്ത ബന്ധു കൂടിയായ രാധിക വിട പറഞ്ഞിട്ട് 10 വര്‍ഷമായി. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബര്‍ 20-നായിരുന്നു രാധികയുടെ വിയോഗം. 

യുവജനോത്സവ വേദികളില്‍ തിളങ്ങിനിന്നിരുന്ന രാധിക അതുവഴിയാണ് പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. ടി.എസ് രാധാകൃഷ്ണന്റെ ത്യാഗബ്രഹ്‌മം എന്ന സംഗീത ട്രൂപ്പില്‍ ഗായികയായിരുന്നു. ദേവസംഗീതം നീയല്ലേ, മായാമഞ്ചലില്‍, മഞ്ഞക്കിളിയുടെ എന്നിവയാണ് രാധികയുടെ ശ്രദ്ധേയ ഗാനങ്ങള്‍.

Content Highlights: singer sujatha mohan remembers radhika thilak