'അദ്ദേഹത്തിന് ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ പറ്റിയില്ലെങ്കിലും പുറത്തുനിന്ന് പ്രാര്‍ഥിച്ചു'

ഗായിക മഞ്ജരിയും ഭര്‍ത്താവ് ജെറിനും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ | Photo: instagram/manjari
ഗായിക മഞ്ജരിയും ഭര്‍ത്താവ് ജെറിനും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ | Photo: instagram/manjari

വിവാഹശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ഗുരുവായൂരെത്തിയത്. 

ജെറിന്‍ ആദ്യമായാണ് ഗുരുവായൂരില്‍ വരുന്നതെന്നും അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്തു പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും പുറത്തു നിന്ന് പ്രാര്‍ഥിച്ചുവെന്നും മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജെറിനും തനിക്കും വേണ്ടി താന്‍ ഉള്ളില്‍ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഗായിക പങ്കുവെച്ചിട്ടുണ്ട്. 

ജൂണ്‍ 24-നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്. 

Content Highlights: singer manjari and husband jerin visit guruvayur temple