'അവള്‍ക്ക് ഒരു ഉപദേശവും ആവശ്യമില്ല'; ഐശ്വര്യറായിയെക്കുറിച്ച് ശ്വേത ബച്ചന്‍ പറഞ്ഞത്...

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയാന്‍ പോവുകയാണെന്ന അഭ്യൂഹം അടുത്തിടെയായി സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. ബച്ചന്‍ കുടുംബത്തില്‍ കലഹമാണെന്നും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ അകല്‍ച്ചയിലാണെന്നും വരെ അഭ്യൂഹങ്ങളുയര്‍ന്നു. ഇതേത്തുടര്‍ന്ന് ഐശ്വര്യറായി മാറിതാമസിക്കുകയാണെന്നും പ്രചരണമുണ്ടായി. എന്നാല്‍, ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പിന്നീട് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയത്. താന്‍ ഇപ്പോഴും വിവാഹിതനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പക്ഷേ, ഇതിനുശേഷവും താരങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് പലവിധത്തിലുള്ള ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് അമിതാഭ് ബച്ചന്റെ മകളും എഴുത്തുകാരിയുമായ ശ്വേത ബച്ചന്റെ അഭിമുഖം ശ്രദ്ധേയമാകുന്നത്. കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണ്‍' ഷോയില്‍ ശ്വേത ബച്ചന്‍ പറഞ്ഞ ഒരു മറുപടിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Also Read: അഭിഷേക് ബച്ചന് വാടകയിനത്തില്‍ എസ്.ബി.ഐ. മാസംതോറും നല്‍കുന്നത് 18 ലക്ഷം രൂപ...
ഷോയില്‍ കരണ്‍ ജോഹറിന്റെ ഒരു ചോദ്യവും ശ്വേത ബച്ചന്‍ ഇതിനുനല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സഹോദരന്റെ ഭാര്യയ്ക്ക് വിവാഹജീവിതത്തില്‍ എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്നായിരുന്നു ശ്വേതയോടുള്ള കരണ്‍ ജോഹറിന്റെ ചോദ്യം. അതിന് ശേത്വ നല്‍കിയ മറുപടി ഇതായിരുന്നു-
Also Read: സല്‍മാന്‍ ഖാനൊപ്പം ഐശ്വര്യ റായിയുടെ മകളോ? ആ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്...
''അവള്‍ പെര്‍ഫെക്ടാണ്. അവര്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ വളരെയധികം ക്ഷമയുള്ളവളാണ്. അവര്‍ സുഖമായിരിക്കുന്നു. അവള്‍ക്ക് എന്തെങ്കിലും ഉപദേശം ആവശ്യമില്ല'', ശ്വേത ബച്ചന്‍ പറഞ്ഞു. അതേസമയം, ശ്വേതയുടെ മറുപടി ഇപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. അഭിഷേക്-ഐശ്വര്യ വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടുന്നവിധത്തിലാണ് ഇതും ചര്‍ച്ചയാകുന്നത്.
Content Highlights: shweta bachchan marriage advice to aishwarya rai