'അമ്മയെന്ന നിലയിൽ ഏറെ അഭിമാനം'-മകന്റെ വീഡിയോ പങ്കുവെച്ച് ഷീലു എബ്രഹാം

ഷീലു എബ്രഹാം പങ്കുവെച്ച മകന്റെ വീഡിയോയില്‍ നിന്ന് / ഷീലു എബ്രഹാം | Photo: instagram/ sheelu abraham
ഷീലു എബ്രഹാം പങ്കുവെച്ച മകന്റെ വീഡിയോയില്‍ നിന്ന് / ഷീലു എബ്രഹാം | Photo: instagram/ sheelu abraham

മകൻ നീൽ എബ്രഹാം മാത്യുവിന്റെ വീഡിയോ പങ്കുവെച്ച് നടി ഷീലു എബ്രഹാം. പ്ലസ് ടു വിദ്യാർഥിയായ നീൽ സ്‌കൂളിലെ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഷീലു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അമ്മയെന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

'സ്‌കൂളിലെ മിസ്റ്റർ ചോയ്‌സ്‌ ഫെയർവെല്ലിനിടെ മകന്റെ പ്രസംഗം കാണുമ്പോൾ അമ്മ എന്ന നിലയിൽ അഭിമാനം തോന്നുന്നു. അവന്റെ ആത്മവിശ്വാസം അവൻ എത്ര വലുതായിരിക്കുന്നു എന്ന് എനിക്ക് മനസിലാക്കി തന്നു. എന്റെ പിന്നാലെ നടന്നിരുന്ന കുഞ്ഞുമകൻ എന്നതിൽനിന്ന് അവൻ ഒരുപാട് വളർന്നിരിക്കുന്നു.'-ഷീലു വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

ഭാവിയിൽ ആരാകണം എന്നതിനെ കുറിച്ചാണ് നീൽ സംസാരിക്കുന്നത്. ഒരു ബിസിനസുകാരനാകണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേർ നീലിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: sheelu abraham shares sons speech