'ആദ്യം ജിഷിനെ ഇഷ്ടമല്ലായിരുന്നു,എല്ലാ മോശം കാര്യങ്ങളും എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്'-അമേയ

ജിഷിനും അമേയയും | Photo: instagram/ jishin mohan
ജിഷിനും അമേയയും | Photo: instagram/ jishin mohan

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ജിഷിനും അമേയയും. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. വാലന്റൈന്‍ ദിനത്തില്‍ ഇരുവരും തങ്ങള്‍ എന്‍ഗേജ്ഡ് ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. 

ജിഷിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അമേയ സന്തോഷം പങ്കുവെച്ചത്. 'ഞാന്‍ യെസ് പറഞ്ഞു,അവനും. എന്‍ഗേജ്ഡ്. ഹാപ്പി വാലന്റൈന്‍സ് ഡേ. പ്രപഞ്ചത്തിന് നന്ദി. അമേയ കുറിച്ചു. 

ഇതിന് പിന്നാലെ  തങ്ങളുടെ ജീവിതത്തിലെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജിഷിനും അമേയയും. തനിക്ക് ജിഷിനെ ആദ്യം ഇഷ്ടമല്ലായിരുന്നുവെന്നും എല്ലാവരും പറഞ്ഞതുകേട്ടാണ് അങ്ങനെ തോന്നിയിരുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമേയ പറയുന്നു.

'ഒരുപാട് ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോള്‍തന്നെ ചേട്ടന്‍ പറഞ്ഞു താന്‍ അങ്ങനെ തന്നെ ആണെന്ന്. അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ തന്നെ കുറിച്ചുള്ള എല്ലാ മോശം കാര്യങ്ങളും ജിഷിന്‍ തന്നോട് തുറന്നു സംസാരിച്ചിരുന്നു. ആദ്യം നെഗറ്റീവ് സൈഡ് ആണ് ഞാന്‍ കണ്ടത്. പിന്നീടാണ് പോസിറ്റീവുകള്‍ മനസിലാകുന്നത്. എന്നാലും പോസിറ്റീവിനേക്കാള്‍ കൂടുതല്‍ നെഗറ്റീവ് ആണ് ഉണ്ടായിരുന്നത്. 

അദ്ദേഹത്തെ എങ്ങനെ മാറ്റിയെടുത്ത് എന്ന് പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട്. ഒരു ബെസ്റ്റ് ഫ്രണ്ട് ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ ഞാനും ചെയ്തുള്ളു. ഞാനൊരു മാറ്റവും വരുത്തിയിട്ടില്ല. അദ്ദേഹത്തിന് പോസിറ്റീവ് കാണിച്ചു കൊടുക്കയേ ചെയ്തുള്ളൂ.'-അമേയ അഭിമുഖത്തില്‍ പറയുന്നു. ജിഷിന്‍ എന്ന വ്യക്തിയെ മനസിലാക്കാന്‍ വളരെ പ്രയാസമാണെന്നും സ്വഭാവം ഏറെ സങ്കീര്‍ണമാണെന്നും അമേയ കൂട്ടിച്ചേര്‍ത്തു. 

ഒരു മാസത്തില്‍ 10 ദിവസമെങ്കിലും വഴക്കുണ്ടാകും. പക്ഷേ പിന്നീട് അതെല്ലാം സംസാരിച്ച് ശരിയാക്കുമെന്നും അമേയ പറയുന്നു. അധികം സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് താനെന്നും അമേയ നേരെ വിപരീതമാണെന്നും ജിഷിന്‍ പറയുന്നു. അതിനാല്‍ അമേയയുടെ കേള്‍വിക്കാരനായി ഇരിക്കലാണ് തന്റെ പ്രധാന ജോലിയെന്നും ജിഷിന്‍ പറയുന്നു. നാടന്‍ സ്റ്റൈലിലുള്ള പെണ്‍കുട്ടികളേക്കാള്‍ അല്‍പം മോഡേണ്‍ ആയവരെയാണ് തനിക്ക് ഇഷ്ടം. അമേയയെ ആദ്യം കണ്ടപ്പോള്‍തന്നെ ആണ്‍കുട്ടികളെപ്പോലെയായിരുന്നു. അമേയ ആദ്യം നല്ല സുഹൃത്തായാണ് മാറിയതെന്നും ജിഷിന്‍ പറയുന്നു. 

തങ്ങള്‍ രണ്ടുപേരും ഡേറ്റിങ്ങിലാണെന്നും അത് തുറന്നുപറയാന്‍ പ്രയാസമില്ലെന്നും അമേയ പറയുന്നു. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. റിലേഷന്‍ എന്താണെന്ന് ആദ്യമൊന്നും വ്യക്തമല്ലായിരുന്നു. എല്ലാ കാര്യങ്ങളും സംസാരിച്ച് പരസ്പരം മനസിലാക്കി കൂടെ നില്‍ക്കാം എന്ന് തോന്നിയതിനുശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇരുവരും അഭിമുഖത്തില്‍ പറയുന്നു. 

മൂന്നു വര്‍ഷത്തോളമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാസീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങിയിരുന്നത്.
 

Content Highlights: serial actors jishin mohan and ameya nair relationship