ഒളിമ്പ്യ ചേച്ചിയാകാന്‍ പോകുന്നു; മെറ്റ് ഗാലയില്‍ നിറവയറുമായി സെറീന വില്ല്യംസ്

ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നു. ന്യൂയോര്‍ക്കിലെ മെറ്റ് ഗാലാ വേദിയില്‍ നിറവയറുമായാണ് സെറീന എത്തിയത്. ഒപ്പം ഭര്‍ത്താവും റെഡ്ഡിറ്റ് സഹ സ്ഥാപകനുമായ അലെക്‌സിസ് ഒഹാനിയനുമുണ്ടായിരുന്നു.
ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത സെറീന ആരാധകരെ അറിയിച്ചത്. 'ഞങ്ങള്‍ മൂന്നു പേരേയും മെറ്റ് ഗാലയിലേക്ക് ക്ഷണിച്ചപ്പോള്‍ വളരേയധികം ആവേശത്തിലായിരുന്നു' എന്നായിരുന്നു ഈ ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പ്.
സെറീനയുടേയും ഒഹാനിയന്റേയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും അഞ്ചു വയസുള്ള ഒളിമ്പ്യ അലക്‌സിസ് ഒഹാനിയന്‍ എന്നൊരു മകളുണ്ട്. 2017 നവംബര്‍ 16-നാണ് സെറീന അലെക്‌സിസ് ഒഹാനിയനെ വിവാഹം ചെയ്തത്. 2015-ല്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. 2016 ഡിസംബറില്‍ ഒഹാനിയന്‍ സെറീനയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. 2017 സെപ്റ്റംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും നവംബറില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
Content Highlights: serena williams is pregnant with baby number two