സാറയ്ക്ക് ‘പൊന്നും’ വില; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡ് ഫേസ്, ഒരു പോസ്റ്റിന് കാൽ കോടി?

#Lifestyle Desk
സാറാ തെണ്ടുൽക്കർ | Photo: Instagram: @saratendulkar
സാറാ തെണ്ടുൽക്കർ | Photo: Instagram: @saratendulkar

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകളും സംരംഭകയുമായ സാറാ തെണ്ടുൽക്കറിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ച പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. ജ്വല്ലറി ബ്രാൻഡായ പിഎൻജി ലൈറ്റ്‌സ്റ്റൈലിന്റെ അംബാസഡറായാണ് സാറയെ നിയമിച്ചിരിക്കുന്നത്. യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്നാണ് വിലയിരുത്തൽ.

ബ്രാൻഡ് അംബാസഡറെന്ന നിലയിൽ സാറ കമ്പനിയുടെ കളക്ഷൻ ക്യാമ്പെയിനുകളുടെ ഭാഗമാകും. സ്റ്റോർ ലോഞ്ചുകളിലും പങ്കെടുക്കും. 2025 ഡിസംബർ മുതൽ രണ്ടുവർഷത്തേക്കാൻ കമ്പനി കരാർ ഒപ്പിട്ടിരിക്കുന്നത്. ബ്രാൻഡുമായുള്ള പങ്കാളിത്തത്തിൽ ആവേശം തോന്നുന്നുവെന്ന് സാറാ പ്രതികരിച്ചു. എന്നാൽ, കരാറിന്റെ പ്രതിഫലം എത്രയാണെന്ന് വ്യക്തമല്ല.

അതേസമയം, ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറാ പ്രതിഫലം വാങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ 89 ലക്ഷം ഫോളോവേഴ്സും ഇവർക്കുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളും സാറയാണ്.

Content Highlights: Sara Tendulkar appointed brand ambassador for Litestyle by PNG`s contemporary lightweight fine jewellery. Discover her style muse collections launching March 2026.