‘ലക്ഷങ്ങളുടെ ബാഗ് വേണ്ട, മകൾ സ്വർണ്ണം വാങ്ങട്ടെ’; ആഡംബര ഭ്രമങ്ങളേക്കുറിച്ച് സമീറ റെഡി

#Education desk
സമീറ റെഡ്ഡി മക്കളോടൊപ്പം | Photo: instagram/ sameera reddy
സമീറ റെഡ്ഡി മക്കളോടൊപ്പം | Photo: instagram/ sameera reddy

ആഡംബരത്തിന്റെ അടയാളമായി വലിയ ബ്രാൻഡ് ലോഗോകൾ കൊണ്ടുനടന്നിരുന്ന കാലം കഴിഞ്ഞുവെന്നും, തന്റെ മകളോട് ലക്ഷങ്ങൾ വിലയുള്ള ബാഗുകൾക്ക് പകരം സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ഉപദേശിക്കുമെന്നും നടി സമീറ റെഡി. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

സിനിമാ മേഖലയിലെ രീതികൾക്കൊപ്പം നിൽക്കാനുള്ള സമ്മർദ്ദം മൂലമാണ് മുൻപ് വിലപിടിപ്പുള്ള പല ബാഗുകളും വാങ്ങിയിരുന്നതെന്ന് സമീറ പറയുന്നു. ലോഗോകൾ പതിച്ച വലിയ എൽ.വി (LV) ടോട്ട് ബാഗുകൾ അന്ന് ഇൻഡസ്ട്രിയിലെ ട്രെൻഡായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ പണത്തിന് സ്വർണ്ണം വാങ്ങിയിരുന്നെങ്കിൽ എന്ന് തനിക്ക് തോന്നാറുണ്ടെന്നും താരം പങ്കുവെച്ചു.

ബ്രാൻഡ് പേരുകൾ പുറത്ത് കാണിക്കാത്ത 'ക്വയറ്റ് ലക്ഷ്വറി' ശൈലിയോടാണ് ഇപ്പോൾ തനിക്ക് താല്പര്യമെന്ന് സമീറ വ്യക്തമാക്കി. വിലകൂടിയ ബാഗുകൾ വാങ്ങുന്നത് ഒരു ലഹരിയായി മാറ്റരുതെന്നും ആഡംബരങ്ങൾ പരിമിതപ്പെടുത്തണമെന്നുമാണ് മകൾക്കുള്ള ഉപദേശം. വസ്ത്രങ്ങൾ ഒരിക്കൽ മാത്രം ധരിച്ച് ഉപേക്ഷിക്കുന്ന രീതി മാറി അവ പുനരുപയോഗിക്കുന്നതിലും മിക്സ് ആൻഡ് മാച്ച് ചെയ്യുന്നതിലുമാണ് താനിപ്പോൾ ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു. ഷാരൂഖ് ഖാൻ സമ്മാനിച്ച ഒമേഗ വാച്ച് ഉൾപ്പെടെയുള്ള തന്റെ വാച്ച് ശേഖരങ്ങളും സമീറ അഭിമുഖത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.

Content Highlights: Actress Sameera Reddy on her shift from logo-heavy luxury to `quiet luxury` and investing in gold.