ചര്‍മ്മസംരക്ഷണത്തിന് ഒരുപാട് കാര്യങ്ങള്‍ ആവശ്യമില്ല; കുറച്ച് ചെയ്യുന്നതാണ് മന്ത്രം- സാമന്ത

ആരോഗ്യത്തിന്റെയും ഫിറ്റ്‌നെസിന്റയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത നടിയാണ് സാമന്ത റൂത്ത് പ്രഭു. തന്റെ വര്‍ക്കൗട്ട് ചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് എത്തിക്കാനും സാമന്ത മറക്കാറില്ല. കഴിഞ്ഞ ദിവസം ട്വീക് ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിനചര്യ ഉള്‍പ്പടെയുള്ള വ്യക്തിപരമായ ശീലങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം.
ഈ വര്‍ഷം മുപ്പത്തിയെട്ട് വയസ് പൂര്‍ത്തിയാകുന്ന സാമന്ത തന്റെ ചര്‍മ്മസംരക്ഷണത്തിന്റെ രഹസ്യം കൂടി പങ്കുവെച്ചു. പല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതില്ല മറിച്ച് അത്യവശ്യമായ കുറച്ച് കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നതിലാണ് സാമന്ത വിശ്വസിക്കുന്നത്. 'കുറവ് കൂടുതലാണ്' എന്ന മന്ത്രമാണ് തന്റെ തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം എന്ന് സാമന്ത പങ്കുവെച്ചു.
മുമ്പ് പല ഘട്ടങ്ങളുള്ള ചര്‍മ്മസംരക്ഷണമായിരുന്നു സാമന്ത ചെയ്തിരുന്നത്. എന്നാല്‍ അതിന്റെ ആവശ്യമില്ല എന്ന് മനസിലായതോടെ സാമന്ത തനിക്ക് ആവശ്യമുള്ള കുറച്ച് ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുകയും അത് സ്ഥിരമാക്കുകയും ചെയ്തു. ആരോഗ്യമുള്ള ചര്‍മ്മത്തിന് വേണ്ടി റെറ്റിനോള്‍, സണ്‍സ്‌ക്രീന്‍, നല്ല സെറം എന്നിവയാണ് സാമന്തയുടെ ചര്‍മ്മസംരക്ഷണത്തിലെ പ്രധാന ഘടകങ്ങള്‍.
ശാരീരിക വ്യായാമത്തിന് വെയിറ്റ് ലിഫ്റ്റിങ്, യോഗ എന്നിവയ്‌ക്കൊപ്പം മാനസികമായ ആരോഗ്യത്തിന് മെഡിറ്റേഷന്‍, ജേണലിങ് എന്നിവയും താരം ദിനചര്യകളുടെ ഭാഗമാക്കിയിട്ടുണ്ട്.
Content Highlights: Samantha Ruth Prabhu shares her simple skincare routine focusing on retinol, sunscreen, and serum.