ആരാധകര്‍ എഡിറ്റ് ചെയ്തുണ്ടാക്കുന്ന എന്റെ വീഡിയോകള്‍ കണ്ട് കരയാറുണ്ട് -'സയ്യാര' താരം അനീത് പദ്ദ

#Lifestyle Desk
അനീത് പദ്ദ | Photos: Facebook, AP
അനീത് പദ്ദ | Photos: Facebook, AP

വര്‍ഷം ബോളിവുഡില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് പ്രണയചിത്രമാണ് സയ്യാര. കോടി ക്ലബ്ബുകള്‍ കീഴടക്കിക്കൊണ്ടാണ് ഈ കൊച്ചുചിത്രം ബോക്‌സ് ഓഫീസ് പിടിച്ചെടുത്തത്. അഹാന്‍ പാണ്ഡേയും അനീത് പദ്ദയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ആഷിഖി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹിത് സൂരിയാണ്. ഇപ്പോഴിതാ സയ്യാരയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അനീത് പദ്ദ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Don’t Miss: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ നിര്‍ണായക വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി'കോസ്റ്റ?

താന്‍ വളരെ ലോലഹൃദയയാണെന്ന് അനീത് പറയുന്നു. എല്ലാ കാര്യങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിക്കും. ഗ്രാസിയ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 23-കാരിയായ അനീത് പദ്ദ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'എന്നെ ഇഷ്ടപ്പെടുന്നവരോടുള്ള ഉത്തരവാദിത്തം വലുതാണ്. നമ്മളെ പിന്തുണയ്ക്കുന്നവര്‍ക്കുവേണ്ടി ശരിയായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അത് നമുക്കുമേലുള്ള സമ്മര്‍ദമായി തോന്നിയേക്കാം. പക്ഷേ അത് മനോഹരമാണ്. ചിലപ്പോഴെങ്കിലും അത് നമുക്ക് കൈകാര്യം ചെയ്യാവുന്നതിലും അധികമാകാമെങ്കില്‍പോലും.' -അനീത് പറഞ്ഞു.

Also Read: സ്മൃതി മന്ദാനയുടെ വിവാഹം മാറ്റാന്‍ കാരണം പലാഷിന്റെ ചാറ്റുകളോ? ചര്‍ച്ചയായി സ്‌ക്രീന്‍ഷോട്ടുകള്‍

ആരാധകര്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന അനീത് പദ്ദയുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവുമെന്നോണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പല വീഡിയോകളും സയ്യാരയില്‍ അനീതിന്റെ നായകനായി അഭിനയിച്ച അഹാന്‍ പാണ്ഡെയോടൊപ്പമുള്ളതാണ്. ഈ വീഡിയോകളെ കുറിച്ചും അനീത് അഭിമുഖത്തില്‍ വൈകാരികമായി സംസാരിച്ചു.

തന്റെ ആരാധകര്‍ എഡിറ്റ് ചെയ്തുണ്ടാക്കുന്ന വീഡിയോകള്‍ കണ്ട് താന്‍ കരയാറുണ്ടെന്നാണ് അനീത് പറഞ്ഞത്. അവരുടെ സ്‌നേഹം, അവരുടെ പരിശ്രമം, അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് കഴിയണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അനീത് പറഞ്ഞു.

Content Highlights: 'I Cry Once a Week': Saiyyara Star Aneet Padda Gets Emotional Over Fan Videos; Discusses Pressure and Love After Superhit Film