'എന്റെ ചിന്തകള്‍ പോലെത്തന്നെ ക്രമരഹിതം'- ഒരിടവേളയ്ക്കുശേഷം ചിത്രങ്ങള്‍ പങ്കുവെച്ച് സായ് പല്ലവി

നടി സായ് പല്ലവി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. അപൂര്‍വമായി മാത്രമേ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍പോലും പങ്കുവെയ്ക്കാറുള്ളൂ. ഇപ്പോഴിതാ നാല് മാസത്തെ ഇടവേളയ്ക്കുശേഷം അവര്‍ വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലായി പല സമയങ്ങളിലെടുത്ത ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'എന്റെ ചിന്തകള്‍പോലെത്തന്നെ ക്രമരഹിതമായ ചിത്രങ്ങള്‍' എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മിറര്‍ സെല്‍ഫിയും ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രവും ഇതില്‍ കാണാം. ഒരു ചിത്രത്തില്‍ ആകാശവും കടലുമാണുള്ളത്. മറ്റൊരു ചിത്രത്തില്‍ വീട്ടുമുറ്റത്തിരുന്ന് സായാഹ്നം ആസ്വദിക്കുന്നതും മറ്റൊന്നില്‍ ആരുടേയോ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം.
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സായ് പല്ലവിയുടെ ബോളിവുഡ് ചിത്രമാണ് രാമായണ. നിധീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ സീതയുടെ കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. ഇതിന് മുമ്പേ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനായെത്തുന്ന ഏക് ദിന്‍ എന്ന സായ് പല്ലവിയുടെ ചിത്രം പുറത്തിറങ്ങും. നവംബറിലാകും ഈ സിനിമയുടെ റിലീസ്.
Content Highlights: sai pallavi shares random moments from her life