ഭാര്യക്ക് തന്നേക്കാള്‍ 26 വയസ്സ് കുറവ്; പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന് നടന്‍ സാഹില്‍ ഖാന്‍

പ്രണയദിനത്തിലാണ് ബോളിവുഡ് നടനും യൂട്യൂബറുമായ സാഹില്‍ ഖാനും അര്‍മേനിയക്കാരിയായ മെലിന അലെക്‌സാന്‍ട്രയും വിവാഹിതരായത്. ഇരുവരുടേയും പ്രായവ്യത്യാസം സംബന്ധിച്ച ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. സാഹിലിനേക്കാള്‍ 26 വയസ്സ് കുറവാണ് ഭാര്യ മെലിനയ്ക്ക്. നാല്‍പത്തിയെട്ടാം വയസ്സിലാണ് 22-കാരി മെലിന താരത്തിന് കൂട്ടായി എത്തിയിരിക്കുന്നത്.
ദുബായില്‍വെച്ച് നടന്ന ഇരുവരുടേയും വിവാഹത്തിന്റെ ചിത്രങ്ങള്‍ സാഹില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് നവദമ്പദികളുടെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുത്തത്.
പ്രണയത്തിലാകുന്നതിന് പ്രായം ഒരു തടസ്സമേയല്ലെന്നാണ് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സാഹില്‍ പറഞ്ഞത്. പ്രായത്താല്‍ നിര്‍വചിക്കപ്പെടുന്നതല്ല പ്രണയമെന്നാണ് നടന്റെ അഭിപ്രായം. മെലിനയ്ക്ക് 21 വയസ്സുള്ളപ്പോഴാണ് സാഹില്‍ അവരെ കണ്ടുമുട്ടുന്നത്. പെട്ടെന്ന് തന്നെ മെലിനയില്‍ താന്‍ ആകൃഷ്ടനായെന്ന് നടന്‍ പറയുന്നു.
മോസ്‌കോയില്‍വെച്ചാണ് ആദ്യമായി മെലിനയെ കണ്ടുമുട്ടിയത്. ഒരു കഫേയില്‍ സുഹൃത്തുക്കളോടൊപ്പം ചായകുടിക്കുമ്പോള്‍ മെലിന അമ്മയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് മോഡലിങ് അവസരം വാഗ്ദാനം ചെയ്തുകൊണ്ട് സാഹില്‍, മെലിനയെ സമീപിച്ചു. എന്നാല്‍ മെലിന അത് നിരസിച്ചു. താന്‍ വിവാഹത്തിനും കുടുംബജീവിതത്തിനും തയ്യാറെടുക്കുകയാണെന്ന വിവരം മെലിന തുറന്നു പറഞ്ഞതോടെ അവരെ
ഭാര്യയായി തിരഞ്ഞെടുക്കുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു.
നടി നെഗര്‍ ഖാനാണ് സാഹിലിന്റെ ആദ്യഭാര്യ. ഇരുവരും 2005-ലാണ് വിവാഹബന്ധം വേര്‍പെടുത്തിയത്.
Content Highlights: Sahil Khan's 26-Year Age Gap Marriage