അംബാനിയുടെ വീട്ടിൽ പൂജയിൽ പങ്കെടുത്ത് റിഹാന; ഇഷയ്ക്കും രാധികയ്ക്കുമൊപ്പം ചുവടുകൾവെച്ചു

മുംബൈയിലെ മുകേഷ് അംബാനിയുടെ വീടായ ആന്റിലയിൽ അതിഥിയായെത്തി ഗായിക റിഹാന. മുകേഷ് അംബാനിയുടെ മക്കളായ ആനന്ദ്, ഇഷ, മരുമക്കളായ ശ്ലോക മെഹ്ത, രാധിക മെർച്ചന്റ് എന്നിവർ ചേർന്ന് റിഹാനയേയും സംഘത്തേയും സ്വീകരിച്ചു. പരമ്പരാഗത നൃത്ത പരിപാടിയോടെയായിരുന്നു സ്വീകരണം.
തന്റെ കോസ്‌മെറ്റിക് ബ്രാൻഡായ ഫെന്റി ബ്യൂട്ടിയുടെ ലോഞ്ചിനായാണ് റിഹാന മുംബൈയിലെത്തിയത്. ഇതിനിടയിലാണ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് ആന്റിലയിലും സന്ദർശനം നടത്തിയത്. അംബാനി കുടുംബത്തോടൊപ്പം പൂജ ചടങ്ങിൽ പങ്കെടുക്കുകയും ആരതിയിൽ പങ്കാളിയാകുകയും ചെയ്തു. കൂടാതെ അംബാനി കുടുംബാംഗങ്ങൾക്കൊപ്പം ചുവടുകളും വെച്ചു. പീന്നീട് എല്ലാവർക്കുമൊപ്പം ഭക്ഷണവും കഴിച്ചു.
ഇതിനൊപ്പം ഫെന്റി ബ്യൂട്ടി ഉദ്ഘാടനത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. അവർ ഇൻഫ്‌ളുവൻസർമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നതും ആരാധകരുമായി സംവദിക്കുന്നതും ചിത്രങ്ങളിൽ കാണാം. ചടങ്ങിനിടെ ഹിന്ദിയിൽ നന്ദി എന്ന് എങ്ങനെയാണ് പറയുക എന്ന് അവർ ചോദിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നടി ജാൻവി കപൂറിനും ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കുമൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു.
Content Highlights: Rihanna visited Antilia during her promotional tour for Fenty Beauty., Participated in traditional Indian rituals including a puja ceremony and Phoolon Ki Holi., Launched Fenty Beauty Ki Haveli in Mumbai.