ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിത, 72814 കോടി രൂപയുടെ ആസ്തി; ആരാണ് രേഖ ജുന്‍ജുന്‍വാല?

രേഖാ ജുന്‍ജുന്‍വാല/https://www.facebook.com/p/Rekha-Jhunjhunwala-100077563459405/
രേഖാ ജുന്‍ജുന്‍വാല/https://www.facebook.com/p/Rekha-Jhunjhunwala-100077563459405/

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ ഫോര്‍ബ്‌സ് ലിസ്റ്റില്‍ രേഖാ ജുന്‍ജുന്‍വാലയ്ക്ക് രണ്ടാം സ്ഥാനം. സാവിത്രി ജിന്‍ഡാലാണ് ഒന്നാം സ്ഥാനത്ത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പുറത്തുവിട്ട കണക്കുപ്രകാരം 72814 കോടി രൂപയുടെ ആസ്തി രേഖയ്ക്കുണ്ട്.

അന്തരിച്ച ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ. 2022ലാണ് രാകേഷ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേർപാട് ബിസിനസ് സാമ്രാജ്യത്തിന് വലിയൊരു  വിടവാണ് ഉണ്ടാക്കിയത്. എന്നാല്‍ ആ സാമ്രാജ്യത്തെ താങ്ങി നിര്‍ത്താന്‍ രേഖ രംഗത്തിറങ്ങി. അത്രയും നാള്‍ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ വെള്ളിവെളിച്ചത്തിന് പിറകിലിരുന്ന രേഖ ഭര്‍ത്താവിന്റെ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തി.

രാകേഷിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയായ രേഖ ബിസിനസ് തന്ത്രങ്ങള്‍ ബുദ്ധിമാനായ സേനാപതിയുടെ മികവോടെ നടപ്പിലാക്കി. ഫോര്‍ബ്‌സിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരില്‍ 28ാം സ്ഥാനമാണ് രേഖയ്ക്ക്. ലോകത്തിലെ സമ്പന്നരില്‍ 298ാം സ്ഥാനവും

കൊമേഴ്‌സ് ബിരുദധാരിയായ രേഖയ്ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് ആഴത്തിലുള്ള ഗ്രാഹ്യമുണ്ടായിരുന്നു. രാകേഷ് ഉള്ളപ്പോള്‍ തന്നെ തന്റെ സ്‌റ്റോക്ക് മേഖലയിലുള്ള കഴിവ് ബിസിനസിന് വേണ്ടി ചിലവാക്കിയിരുന്നു. രേഖയുടെ പ്രമുഖ ആസ്തികളിലൊന്നാണ് 370 കോടി രൂപ മൂല്യമുള്ള RARE വില്ല. ഇതിന് പുറമേ 739 കോടിയുടെ ഓഫീസ് മുറികള്‍ സ്വന്തമായുണ്ട്.

Content Highlights: Rekha Jhunjhunwala: 2nd Richest Woman in India