ആരാധകര്‍ക്കായി സ്തനങ്ങളിലെ വിയര്‍പ്പ് വിറ്റ് റിയാലിറ്റി ഷോ താരം; പ്രതിദിനം 4 ലക്ഷം വരുമാനം

പ്രിയപ്പെട്ട താരങ്ങളുടെ ഓര്‍മയ്ക്കായി ആരാധകര്‍ അവരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാറുണ്ട്. ചിലര്‍ ഓട്ടോഗ്രാഫ് വാങ്ങും. മറ്റു ചിലര്‍ അവരുടെ ഇഷ്ട താരങ്ങള്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചുവെയ്ക്കും. എന്നാല്‍ ഇത്തരത്തില്‍ ഒരു താരം ആരാധകര്‍ക്കായി വില്‍ക്കുന്നത് തന്റെ സ്തനങ്ങളിലെ വിയര്‍പ്പാണ്.
അമേരിക്കയിലെ റിയാലിറ്റി ഷോ താരവും യുട്യൂബറുമായ സ്‌റ്റെഫാനീ മാറ്റോയാണ് ആ താരം. സ്തനങ്ങളിലെ വിയര്‍പ്പ് വിറ്റ് പ്രതിദിനം നാലു ലക്ഷം രൂപയാണ് താരം സമ്പാദിക്കുന്നത്. സ്വന്തം വെബ്‌സൈറ്റിലൂടെയാണ് വില്‍പന. ഒരു കുപ്പി വിയര്‍പ്പിന് 40,000 രൂപയാണ് വില. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കാറുണ്ടെന്നും പത്തു കുപ്പി വരെ കിട്ടാറുണ്ടെന്നും സ്‌റ്റെഫാനി പറയുന്നു.
'സൂര്യനെ ആശ്രയിച്ചാണ് മേപ്പിള്‍ മരങ്ങള്‍ ഇല പൊഴിക്കുന്നത്. അതുപോലെയാണ് ഞാന്‍. ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നു. എന്നെ മേപ്പിള്‍ മരമെന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നതുപോലെ ഞാനും ഇരുന്ന് വിയര്‍പ്പ് ശേഖരിക്കുന്നു.' സ്‌റ്റെഫാനി വ്യക്തമാക്കുന്നു. പുതിയ സംരംഭം ആരാധകരെ കൂടുതല്‍ തന്നിലേക്ക് അടുപ്പിക്കുന്നുവെന്നും വിയര്‍പ്പ് രുചിച്ചുനോക്കാനും മണത്തുനോക്കാനും ആവശ്യക്കാര്‍ സമീപിക്കാറുണ്ടെന്നും സ്റ്റെഫാനി പറയുന്നു.
നേരത്തേയും വ്യത്യസ്തമായ ബിസിനസിലൂടെ സ്റ്റെഫാനി ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്വന്തം അധോവായു കുപ്പിയിലാക്കിയാണ് വില്‍പന നടത്തിയത്. ഒരു കുപ്പിക്ക് 80,000 രൂപ നിരക്കിലായിരുന്നു വില്‍പന. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അന്ന് താരത്തെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ കണക്റ്റികറ്റ് സ്വദേശിയായ സ്റ്റെഫാനിക്ക് ടിക് ടോകിലും ഒരുപാട് ആരാധകരുണ്ട്. '90 ഡേ ഫിയാന്‍സീ' എന്ന റിയാലിറ്റി ഷോയിലൂടെ 2020-ലാണ് താരത്തിന്റെ ജനപ്രീതി വര്‍ദ്ധിച്ചത്.
Content Highlights: reality show star stephanie matto makes four lakh a day selling breast sweat