പാലക്കാട്ടെ ക്ഷേത്രോത്സവത്തിന്‌ കെനിഷയുടെ മലയാളം പാട്ട്; കാണികൾക്കൊപ്പം നൃത്തം ചെയ്ത് രവി മോഹൻ

രവി മോഹനും കെനിഷ ഫ്രാന്‍സിസും | Photo: instagram/ kenisha francis
രവി മോഹനും കെനിഷ ഫ്രാന്‍സിസും | Photo: instagram/ kenisha francis

പാലക്കാട് പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനിഷ ഫ്രാൻസിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്ത് നടൻ രവി മോഹൻ. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു രവി മോഹനും കെനിഷയും. ക്ഷേത്രം നൽകുന്ന ദേവിരത്‌ന പുരസ്‌കാരം ഇത്തവണ രവി മോഹനാണ് സമ്മാനിച്ചത്.

പാട്ട് പാടിയും ഡാൻസ് ചെയ്തും ഉത്സവത്തിന്റെ ഭാഗമായ ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെനിഷയും രവി മോഹനും ചേർന്ന്് 'കൺമണി അൻപോട് കാതലൻ' എന്ന ഗാനമാണ് ആലപിച്ചത്. വാഴ സിനിമയിലെ 'ഹേയ് ബനാന' എന്ന പാട്ട് കെനിഷ വേദിയിൽ പാടിയപ്പോൾ കാണികൾക്കൊപ്പം നൃത്തം ചെയ്യുന്ന രവി മോഹനേയും വീഡിയോയിൽ കാണാം.

മീൻകുളത്തി ഭഗവതി കാരണമാണ് ഈ ആദരവ് തനിക്ക് ലഭിച്ചതെന്ന് രവി മോഹൻ വ്യക്തമാക്കി. ഭഗവതിയുടെ അനുഗ്രഹത്താൽ ജീവിതം സമാധാനത്തോടെ മുന്നോട്ടുപോകുന്നുണ്ടെന്നും ഇതുപോലെ ഒരുപാട് അവാർഡുകൾ നേടാൻ ഭഗവതിയോട് പ്രാർഥിക്കുന്നുവെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.

ഇതിന്റെ വീഡിയോ കെനിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട്. നേരത്തേയും ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിരുന്നുവെന്നും ഇപ്പോൾ ഉത്സവത്തിന്റെ ഭാഗമായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keneeshaa (@keneeshaa1)

Content Highlights: Actor Ravi Mohan received the Devirathna Award at Meenkulathi Bhagavathi Temple., Kenisha France performed live, singing viral tracks like 'Kanmani Anbodu Kadhalan'., Ravi Mohan joined the audience in dancing to the 'Hey Banana' song from Vaazha.