'വിവാഹവാര്‍ഷിക ദിനത്തിലെ അനുഗ്രഹം'; രാജ്കുമാര് റാവുവിനും പത്രലേഖയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

ബോളിവുഡിലെ താരദമ്പതിമാരായ രാജ്കുമാര് റാവുവിനും പത്രലേഖയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരുടേയും വിവാഹവാര്‍ഷികദിനമായ ശനിയാഴ്ചയാണ് കുഞ്ഞ് പിറന്നത്. രാജ്കുമാറും പത്രലേഖയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
'ഞങ്ങള്‍ സന്തോഷാധിക്യത്തിലാണ്. ദൈവം ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞിനെ നല്കി അനുഗ്രഹിച്ചു. അനുഗൃഹീതരായ മാതാപിതാക്കള്‍ പത്രലേഖയും രാജ്കുമാറും' -ഇതാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്ററില്‍ കുറിച്ചത്. 'നാലാം വിവാഹവാര്‍ഷികദിനത്തില്‍ ദൈവം ഞങ്ങള്‍ക്ക് നല്കിയ മഹത്തായ അനുഗ്രഹം' എന്നാണ് പോസ്റ്ററിനൊപ്പം കുറിച്ചത്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് രാജ്കുമാറിനും പത്രലേഖയ്ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകളിട്ടത്. '(മാതാപിതാക്കളുടെ) ക്ലബ്ബിലേക്ക് സ്വാഗതം' എന്നാണ് നടന് വരുണ്‍ ധവാന് കമന്റിട്ടത്. 'രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍. ജീവിതത്തിലെ മികച്ച ഘട്ടത്തിലേക്ക് സ്വാഗതം' എന്ന് നടി നേഹാ ധുപിയ കുറിച്ചു.
പ്രിയങ്കാ ചോപ്ര, കൃതി സനോണ്‍, ഫറാ ഖാന്, വിക്കി കൗശല്‍, സുനില്‍ ഷെട്ടി, തൃപ്തി ദിമ്രി, കീര്‍ത്തി സുരേഷ്, അനില്‍ കപൂര്‍, സോനം കപൂര്‍, ദിയാ മിര്‍സ എന്നിവരും താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കമന്റുകളിട്ടു.
നേരത്തേ ജൂലായിലാണ് പത്രലേഖ ഗര്‍ഭിണിയായെന്ന വിവരം ഇരുവരും പങ്കുവെച്ചത്. 2014-ല്‍ സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2021 ഒക്ടോബറിലാണ് രാജ്കുമാറും പത്രലേഖയും വിവാഹിതരായത്.
Content Highlights: Rajkummar Rao and Patralekhaa blessed with a baby girl on their wedding anniversary; Celebs pour in wishes