'എന്നെ കൈവിടല്ലേ'; വിദ്യാര്‍ഥിനികളുടെ കാലില്‍ വീണ് വോട്ട് അഭ്യര്‍ഥിക്കുന്ന വിദ്യാര്‍ഥി നേതാക്കള്‍

തിരഞ്ഞെടുപ്പായാല്‍ വോട്ട് കിട്ടാന്‍ സ്ഥാനാര്‍ഥികള്‍ പല അടവുകളും പയറ്റും. അതിപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആയാലും കോളേജ് തിരഞ്ഞെടുപ്പായാലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോഴിതാ കോളേജ് തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് നേടിയെടുക്കാന്‍ സഹപാഠികളായ വിദ്യാര്‍ഥിനികളുടെ കാലില്‍ വീണിരിക്കുകയാണ് ഒരുകൂട്ടം നേതാക്കള്‍.
രാജസ്ഥാനിലെ ബാരനിലെ ഒരു കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ സംഭവമുണ്ടായത്. വോട്ട് ചെയ്യാനെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ സാഷ്ടാംഗം വീണു കിടന്ന ശേഷം കാല് പിടിച്ച് തങ്ങളുടെ പാര്‍ട്ടിക്കുതന്നെ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഇവര്‍.
വോട്ട് ചെയ്യാമെന്ന് ഉറപ്പു നല്‍കുന്നതുവരെ കാലില്‍ നിന്നും പിടിവിടാതെയാണ് അഭ്യര്‍ഥന. ഇതുകണ്ട് വിദ്യാര്‍ഥിനികള്‍ ചിരിയടക്കാന്‍ പാടുപെടുന്നതും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
Content Highlights: rajasthan student leaders touch girls feet to get votes ahead of union elections