'റെഡ് ഹോട്ട് പ്രിയങ്ക' ; ഭർത്താവുമൊത്ത് നടിയുടെ ദീപാവലി ആഘോഷം, ചിത്രങ്ങൾ വൈറൽ

വേഷവിധാനങ്ങള്‍കൊണ്ട് എന്നും അമ്പരപ്പിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സാരിയിലും ലെഹങ്കയിലുമെല്ലാം പലകുറി പ്രിയങ്ക ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക ദീപാവലി ആഘോഷിച്ചത്.
ലണ്ടനില്‍ വെച്ച് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് നടി ദീപാവലി ആഘോഷിച്ചത്. പരിപാടിയിൽ പ്രിയങ്ക ധരിച്ച സാരിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ചുവന്ന സാരിയില്‍ അതീവസുന്ദരിയായിരുന്നു പ്രിയങ്ക. ഹാര്‍ട്ട്‌ഷേപ്പിലുള്ള ചുവന്ന സീക്വിന്‍സ് പതിപ്പിച്ച സാരിയും ചുവന്ന സ്ലീവ്‌ലെസ് സില്‍ക്ക് ബ്ലൗസുമാണ് നടി ധരിച്ചിരുന്നത്. കുര്‍ത്ത പൈജാമ സെറ്റ് ധരിച്ചാണ് നിക് ജൊനാസ് പരിപാടിയില്‍ പങ്കെടുത്തത്. ചുവന്ന വളകളുമണിഞ്ഞ പ്രിയങ്കയുടെ വേഷവിധാനങ്ങൾ നിമിഷനേരങ്ങള്‍കൊണ്ട് വൈറലായി.
സബ്യസാചി മുഖര്‍ജി ഡിസൈൻ ചെയ്ത സാരിയാണ് പ്രിയങ്ക ധരിച്ചത്.ഇന്ത്യയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ആഡംബര ഫാഷന്‍ ഡിസൈനര്‍മാരിലൊരാളാണ് സബ്യസാചി മുഖര്‍ജി. ഇന്ത്യന്‍ വിവാഹവസ്ത്ര ഫാഷനുകളിലടക്കം തിളങ്ങിനില്‍ക്കുന്ന സബ്യസാചിയുടെ സ്വപ്നതുല്യമായ ശേഖരങ്ങള്‍ സ്വന്തമാക്കാത്ത ബോളിവുഡ് താരങ്ങള്‍ കുറവായിരിക്കും. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, സാമന്ത, സോഹ അലി ഖാന്‍, ബിപാഷ ബസു തുടങ്ങിയ താരങ്ങളെല്ലാം വിവാഹത്തിന് അണിഞ്ഞത് സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്.
Content Highlights: Priyanka Chopra new Look Red Sabyasachi Saree diwali celebrations