'രണ്ടാം റൗണ്ട്, ഈ പാന്റ്‌സ് ഇനി പാകമാകില്ല'; സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി പ്രണിത സുഭാഷ്

രണ്ടാമതും അമ്മായാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി പ്രണിത സുഭാഷ്. നിറവയറിലുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
'രണ്ടാം റൗണ്ട്, ഈ പാന്റ്‌സ് ഇനി പാകമാകില്ല'- എന്ന ക്യാപ്ഷനോടെയാണ് പ്രണിത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഡെനിം പാന്റിനൊപ്പം കറുപ്പ് നിറത്തിലുള്ള മറ്റേണിറ്റി സ്വിം സ്യൂട്ടാണ് നടി ധരിച്ചിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ താരം 2021 മെയിലാണ് വിവാഹിതയായത്. വ്യവസായിയായ നിതിന്‍ രാജുവാണ് ഭര്‍ത്താവ്. 2022 ഏപ്രിലിലാണ് ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചത്. 'അര്‍ന' എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അര്‍നയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രണിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
2010-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ 'പൊര്‍ക്കി'യിലൂടെയാണ് പ്രണിത വെള്ളിത്തിരയില്‍ അരങ്ങേറിയത്. 2012-ല്‍ പുറത്തിറങ്ങിയ 'ഭീമാ തീരദള്ളി' എന്ന സിനിമയിലൂടെയാണ് പ്രണിത ശ്രദ്ധിക്കപ്പെട്ടത്. ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന താരം കന്നഡയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ദീലീപിന്റെ 'തങ്കമണി'യിലാണ് താരം ഒടുവിൽ ബിഗ്സ്ക്രീനിലെത്തിയത്.
Content Highlights: pranitha subhash announces 2nd pregnancy flaunts baby bump