50-ാം വയസ്സില്‍ അച്ഛനായതിന്റെ സന്തോഷം; മകള്‍ക്കൊപ്പം തിരുപ്പതിയിലെത്തി അനുഗ്രഹം വാങ്ങി പ്രഭുദേവ

പ്രഭു ദേവയും ഹിമാനി സിങ്ങും കുഞ്ഞിനൊപ്പം തിരുപ്പതിയില്‍ | Photo: twitter
പ്രഭു ദേവയും ഹിമാനി സിങ്ങും കുഞ്ഞിനൊപ്പം തിരുപ്പതിയില്‍ | Photo: twitter

രു മാസം മുമ്പാണ് പ്രഭുദേവയ്ക്കും ഭാര്യ ഹിമാനി സിങ്ങിനും പെണ്‍കുഞ്ഞ് പിറന്നത്. അമ്പതാം വയസ്സില്‍ അച്ഛനായതിന്റേയും ആദ്യമായി പെണ്‍കുഞ്ഞ് പിറന്നതിന്റേയും സന്തോഷം പ്രഭുദേവ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. 

തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായാണ് പ്രഭുദേവയും ഹിമാനിയും ഒരു മാസം പ്രായമായ കുഞ്ഞിനൊപ്പം എത്തിയത്. ഇവിടുത്തെ വിഐപി ക്യൂവില്‍ നിന്ന് കുഞ്ഞുമായി ദര്‍ശനം നടത്തി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2020 സെപ്റ്റംബറിലാണ് പ്രഭുദേവ ബിഹാര്‍ സ്വദേശിയും ഫിസിയോതെറാപിസ്റ്റുമായ ഹിമാനിയെ വിവാഹം ചെയ്തത്. പ്രഭുദേവയുടെ രണ്ടാം വിവാഹമാണിത്. റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. 1995-ല്‍ വിവാഹിതരായ ഇരുവരും 2011-ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. വിശാല്‍, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളായിരുന്നു ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്കുള്ളത്. ഇതില്‍ വിശാല്‍ 2008 കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു. 


 

Content Highlights: prabhu deva visits tirupati temple with wife himani and newborn daughter