എല്‍ജിബിടിക്യു കമ്യൂണിറ്റിയെ എതിര്‍ത്ത് പ്രസിഡന്റ്, മഴവില്വസ്ത്രങ്ങളണിഞ്ഞ് പോളിഷ് വനിതാഎംപിമാര്‍

മഴവില്‍ നിറങ്ങളില്‍ അണിനിരന്ന പോളിഷ് പാര്‍ലമെന്റിലെ വനിതാ എംപിമാരുടെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇതിനൊരു കാരണമുണ്ട്. പോളണ്ടിലെ പ്രസിഡന്റായ ആന്‍ഡ്രേ ഡ്യുദയുടെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയോടുള്ള വിദ്വേഷത്തിനെതിരെയാണ് അവര്‍ ഇത്തരത്തില്‍ വേഷമണിഞ്ഞെത്തിയത്. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്‍ഡ്രേ ഡ്യുദയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഈ പ്രതിക്ഷേധം അരങ്ങേറിയത്. നാഷണലിസ്റ്റ് ലോ ജസ്റ്റിസ് പാര്‍ട്ടി പ്രതിനിധിയാണ് ഡ്യുദ.
ലെസ്ബിയന്‍, ഗേ, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ ഒരു സങ്കല്പം മാത്രമാണ് എന്ന് ജൂലൈയില്‍ നടന്ന ഒരു ചടങ്ങിനിടെ ആന്‍ഡ്രേ ഡ്യുദ പറഞ്ഞിരുന്നു.