ശരീരഭാരം കുറയ്ക്കാൻ പ്ലാസ്റ്റിക് ഈറ്റിങ്; ചൈനയിലെ വൈറൽ ട്രെൻ്റിനു പിന്നിലെ അപകടം

#Lifestyle desk
എക്സിൽ പ്രചരിക്കുന്ന വീഡിയോ| ഫോട്ടോ: X/@MasihEther
എക്സിൽ പ്രചരിക്കുന്ന വീഡിയോ| ഫോട്ടോ: X/@MasihEther

ശരീരഭാരം കുറയ്ക്കാൻ എന്തും ചെയ്യാൻ തയ്യാറെടുക്കുന്നവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പുതിയൊരു അപകടകരമായ ട്രെൻഡ് വൈറലാകുന്നു. ചൈനയിലെ ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് പ്ലാസ്റ്റിക് ഈറ്റിങ് അല്ലെങ്കിൽ ക്ലിങ് റാപ്പ് ഡയറ്റ് എന്ന വിചിത്രമായ ട്രൻ്റ് പ്രചരിക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോൾ വായ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് റാപ്പിനുള്ളിൽ ഭക്ഷണം വെച്ച് ചവയ്ക്കുകയോ ചെയ്യുന്നതാണ് രീതി. ഭക്ഷണത്തിന്റെ രുചിയും ഘടനയും ആസ്വദിക്കുകയും എന്നാൽ അത് വിഴുങ്ങാതെ തുപ്പിക്കളയുകയും ചെയ്യുന്നതിലൂടെ കലോറി ഉള്ളിലെത്താതെ വിശപ്പടക്കാം എന്നാണ് ഈ വിചിത്ര വാദത്തിന്റെ അടിസ്ഥാനം. തലച്ചോറിനെ കബളിപ്പിച്ച് വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ ഭീഷണികൾ

ഈ ട്രെൻ്റ് അതീവ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

  • മൈക്രോപ്ലാസ്റ്റിക് അണുബാധ: പ്ലാസ്റ്റിക് ചവയ്ക്കുമ്പോൾ ചെറുകണികകൾ (മൈക്രോപ്ലാസ്റ്റിക്) ശരീരത്തിനുള്ളിൽ എത്തുന്നു. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും വയറുവേദന, വീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

  • ഹോർമോൺ വ്യതിയാനം: പ്ലാസ്റ്റിക്കിലെ ബിപിഐ പോലുള്ള രാസവസ്തുക്കൾ ഹോർമോൺ ഉൽപാദനത്തെ ബാധിക്കും.  വന്ധ്യതയ്ക്കും മെറ്റബോളിക് രോഗങ്ങൾക്കും ഇവ കാരണമായേക്കാം.

  • ശ്വസന തടസ്സം: പ്ലാസ്റ്റിക് ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നത് ശ്വാസതടസ്സത്തിനും കടുത്ത ചുമയ്ക്കും കാരണമാകും.

Content Highlights: Plastic Wrap Diet: The Dangerous New Social Media Trend for Weight Loss