കുഞ്ഞുമാലാഖയായി നിറ്റാര; ഒന്നാം പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിഷും നിലയും

നിറ്റാര,പേളിയും ശ്രീനിഷും നിറ്റാരയും മഞ്ജു വാര്യർക്കൊപ്പം | Photo: facebook.com/pearlemaaney
നിറ്റാര,പേളിയും ശ്രീനിഷും നിറ്റാരയും മഞ്ജു വാര്യർക്കൊപ്പം | Photo: facebook.com/pearlemaaney

ളയ മകള്‍ നിറ്റാരയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് നടിയും അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. 

ഫെയറി ടെയ്ല്‍ തീമിലായിരുന്നു നിറ്റാരയുടെ ബെര്‍ത്ത്‌ഡേ പാര്‍ട്ടി. ഡസ്റ്റി കോറല്‍ നിറത്തിലുള്ള ഫ്‌ളെയറുകളുള്ള ഉടുപ്പും കുഞ്ഞിച്ചിറകുകളുമായി ക്യൂട്ട് മാലാഖയുടെ ലുക്കിലായിരുന്നു നിറ്റാര. ബെര്‍ത്ത്‌ഡേ ഗേളിന്റെ ഉടുപ്പിന് മാച്ചിങ്ങായി ഡസ്റ്റി കോറല്‍ നിറത്തില്‍ തന്നെയുള്ള വസ്ത്രങ്ങളാണ് പേളിയും ശ്രീനിഷും മൂത്തമകള്‍ നിലയും ധരിച്ചിരുന്നത്. നിറ്റാരയുടെയും നിലയുടെയും പേളിയുടെയും ഉടുപ്പില്‍ മള്‍ട്ടികളര്‍ ഫ്‌ളവര്‍ എംബലിഷ്‌മെന്റും അറ്റാച്ച് ചെയ്തിട്ടുണ്ട്. 

ഫെയറി ടെയ്ല്‍ തീമിലുള്ള കേക്കും ഡെക്കോറുമാണ് ഒരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുത്തു. പ്രിയനടി മഞ്ജുവാര്യരും നിറ്റാരയുടെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കെത്തിയിരുന്നു.
 

Content Highlights: Pearle maany and family celebrates her second daughter Nitara's birthday