'സൂപ്പര്‍താരമാണ്, പക്ഷേ ആ ജാഡകളൊന്നുമില്ലാത്ത വിനയമുള്ള മനുഷ്യന്‍'; ഹൃത്വിക് റോഷനെ കുറിച്ച് പാര്‍വതി തിരുവോത്ത്

#Lifestyle Desk
പാർവതി തിരുവോത്ത്, ഹൃത്വിക് റോഷൻ | Photos: Facebook
പാർവതി തിരുവോത്ത്, ഹൃത്വിക് റോഷൻ | Photos: Facebook

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ആദ്യമായി നിര്‍മിക്കുന്ന സീരീസ് 'സ്‌റ്റോ'മില്‍ മലയാളിയായ പാര്‍വതി തിരുവോത്ത് പ്രധാനവേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന ത്രില്ലര്‍ സീരീസായ സ്റ്റോം ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിച്ചാണ് ഹൃത്വിക് നിര്‍മിക്കുന്നത്. ഇപ്പോഴിതാ ഹൃത്വികിനെ കുറിച്ച് പാര്‍വതി പറഞ്ഞ കാര്യങ്ങളാണ് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരിക്കുന്നത്.

സൂപ്പര്‍താരമെന്ന ജാഡയൊന്നുമില്ലാത്ത, വിനയമുള്ളയാളാണ് ഹൃത്വിക് റോഷനെന്നാണ് പാര്‍വതി പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണെന്നും പാര്‍വതി പറയുന്നു. മികച്ച വേഷങ്ങള്‍ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുകയാണ് ഹൃത്വിക് റോഷനും കസിനായ ഇഹ്‌സാന്‍ റോഷനും ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു പാര്‍വതി.

Also Read: വിവാഹനാളിൽ ധൂം 2-ലെ പാട്ടിന് കിടിലൻ ചുവടുവെച്ച് പോർച്ചുഗീസ് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻ

'ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ കുടുംബവും വളരെ വിനയമുള്ളവരാണെന്നാണ് അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയത്. സൂപ്പര്‍താരങ്ങളാണെന്ന ഭാവമൊന്നും അവര്‍ക്കില്ല. അല്‍പ്പം സിനിമാറ്റിക് ആയി പറഞ്ഞാല്‍, മറ്റുള്ളവരില്‍ പ്രകാശം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് അവര്‍. അത് മികച്ചൊരു കാര്യമാണ്. അവരുടെ തിരഞ്ഞെടുപ്പുകള്‍ മനോഹരമാണ്.' -പാര്‍വതി തിരുവോത്ത് പറഞ്ഞു.

'മികച്ച വേഷങ്ങള്‍ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഹൃത്വിക് റോഷനും കസിനായ ഇഹ്‌സാന്‍ റോഷനും ചെയ്യുന്നത്. ഈ ദീപാവലിക്ക് വലിയ സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. എന്റെ ആഘോഷം ഈ ടീമിനൊപ്പമാണ്. സീരീസിന്റെ ഷൂട്ടിങ്ങിന് മുന്നോടിയായി ഞങ്ങള്‍ വായനയും ഫോട്ടോഷൂട്ടുകളുമെല്ലാമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.' -പാര്‍വതി തുടര്‍ന്നു.

Don’t Miss: 75-ാം വയസിൽ 'കൊലമാസ്' വര്‍ക്കൗട്ടുമായി രാകേഷ് റോഷൻ; വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് ഹൃത്വിക് റോഷനും

സ്റ്റോമിന്റെ സൂചന നല്‍കിക്കൊണ്ട് സീരിസിലെ ക്രൂവുമൊത്തുള്ള ചിത്രങ്ങള്‍ നേരത്തേ പാര്‍വതി പങ്കുവെച്ചിരുന്നു. ഹൃത്വിക് റോഷന്‍, സബാ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാര്‍ഥി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പാര്‍വതി പങ്കുവെച്ചത്.

Content Highlights: Parvathy Thiruvothu says Hrithik Roshan is ‘grounded’ despite his superstardom