കൊഞ്ചാനോ കുഴയാനോ വന്നാല്‍ പച്ചത്തെറി കേള്‍ക്കും;എന്റെ ഫോട്ടോയില്‍ പണിതാല്‍ പണി വാങ്ങിക്കും-പാര്‍വതി

സിനിമയിലും മിനിസ്‌ക്രിനീലും സജീവമായ നടിയാണ് പാര്‍വതി ആര്‍ കൃഷ്ണ.തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ വളരെ മോശമായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഗുരുതര വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ചവര്‍ക്കെതിരേ നല്ല പണി കൊടുത്തെന്നും പാര്‍വതി പറയുന്നു.
വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ച്, ശരീരഭാഗങ്ങള്‍ ഫോക്കസ് ചെയ്യാതെ അതീവ ശ്രദ്ധയോടെ ചെയ്യുന്ന തന്റെ ചിത്രങ്ങളാണ് താന്‍ പോസ്റ്റ് ചെയ്യാറുള്ളതെന്നും അതാണ് തനിക്ക് കംഫര്‍ട്ടെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ ഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീനിലുള്ള വീഡിയോയില്‍ നിന്നും മോശമായ രീതിയില്‍ ചിത്രങ്ങളെടുത്തു പ്രചരണം നടത്തിയതിനെക്കുറിച്ചാണ് നടി രോഷത്തോടെ പ്രതികരിക്കുന്നത്. അത്തരക്കാര്‍ക്ക് പണി കൊടുത്തെന്നും ബാക്കിയുള്ളവര്‍ക്ക് കൊടുക്കാന്‍ പോവുകയാണെന്നുമാണ് അവര്‍ വ്യക്തമാക്കി.
പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്-'വളരെ സീരിയസും അതുപോലെ വളരെയധികം വിഷമമുണ്ടാക്കിയതുമായ കാര്യം പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാന്‍ പൊതുവേ ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ആളാണ്. കഴിഞ്ഞ ദിവസം ബീച്ചില്‍ നിന്നും ഫോട്ടോഷൂട്ട് ചെയ്ത് സമയത്ത് നേവലോ ക്ലീവേജോ ഒന്നും വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അങ്ങനെ കാണിക്കുന്നതില്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതു കൊണ്ടാണ്.
എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സമയത്ത് രോമാഞ്ചം മീഡിയ എന്ന് ഭയങ്കര പേരുള്ള ഒരു മീഡിയ, അതിലെ ഏതോ ഒരു വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണുന്നത് പോലെ ആകുന്നുണ്ടായിരുന്നു. ആ വൈഡ് ഷോട്ടില്‍ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീന്‍ കട്ട് ചെയ്ത് എടുത്തു.എന്നിട്ട് രോമാഞ്ചം എന്ന പേരുള്ള മീഡിയ അവരുടെ ചാനലില്‍ പോസ്റ്റ് ചെയ്തു. വേറെയും ഒരുപാട് പേജുകളില്‍ ഇട്ടിട്ടുണ്ട്. ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. അതോടെ അവരുടെ അക്കൗണ്ടും പോയി. ആരും ഇതിനൊക്കെ പ്രതികരിക്കാത്തത് കൊണ്ടാവും.'
തന്റെ ഫോട്ടോ ആവശ്യമില്ലാത്ത മ്യൂസിക് ഒക്കെ കേറ്റി ഇടുന്നത് തനിക്കിഷ്ടമല്ലെന്നും ആരുടെയൊക്കെ അക്കൗണ്ടില്‍ അത് വരുമോ അതൊക്കെ പോകാനുള്ളത് താന്‍ ചെയ്യുമെന്നും പാര്‍വതി വ്യക്തമാക്കിട്ടുണ്ട്.ആവശ്യമില്ലാതെ തന്റെ അടുത്ത് കൊഞ്ചനോ കുഴയാനോ വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ തന്റെ വായില്‍ ഇരിക്കുന്ന പച്ചതെറി കേള്‍ക്കും. ബാക്കിയുള്ളവര്‍ ആരും റിയാക്ട് ചെയ്യാത്തത് എന്താണെന്ന് അറിയില്ലെന്നും ഇതിനൊപ്പം പാര്‍വ്വതി പറയുന്നുണ്ട്.
'എന്റെ ഒരു വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാത്ത രീതിയില്‍ ഇടുകയോ, അതില്‍ കിടന്നു പണിയുകയോ ചെയ്താല്‍ നല്ല പണി വാങ്ങിക്കും. ഇത് ഭീഷണി ഒന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വെച്ച് പറഞ്ഞതാണ്. ഇതിനെതിരെ ലീഗലായി ഞാന്‍ നീങ്ങിയിരിക്കും. നിയമപരമായി മുന്നോട്ടു പോകുമെന്ന് എല്ലാവരും വന്ന് വെറുതെ പറയുന്നതുപോലെ പറഞ്ഞതല്ല. ഞാന്‍ പോയിരിക്കും. അങ്ങനെയാണ് അവന്റെ അക്കൗണ്ട് പോയത്. അതുപോലെ മറ്റുള്ളവരുടെ പേജും ഞാന്‍ കളയും. അതിലും നല്ലത് എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ സാധനങ്ങള്‍ ഇട്ടാല്‍ പണി കിട്ടും,' എന്നുമാണ് പാര്‍വതി പറയുന്നത്. നിരവധിയാളുകളാണ് പാര്‍വതിയുടെ നിലപാടില്‍ പ്രശംസിച്ച് കമന്റുകളിട്ടിരിക്കുന്നത്. ഇങ്ങനെയൊക്കെ പ്രതികരിക്കണം, ചെയ്തത് നന്നായി എന്നൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.
Content Highlights: Parvathy Krishna Slams Online Misuse of Photos