അദ്‌നാന്‍ സമിയുടെ മകനൊപ്പം മഹിറയുടെ റൊമാന്റിക് ഡാന്‍സ്; വൈറലായി വീഡിയോ

വൈറല്‍ വീഡിയോയില്‍ നിന്ന്/ മഹിറ ഖാന്‍ | Photo: instagram
വൈറല്‍ വീഡിയോയില്‍ നിന്ന്/ മഹിറ ഖാന്‍ | Photo: instagram

ഗായകന്‍ അദ്‌നാന്‍ സമിയുടെ മകനും സംഗീതസംവിധായകനുമായ ആസാന്‍ സമിയും പാക് നടി മഹിറ ഖാനും തമ്മിലുള്ള ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇരുവരും പ്രണയാര്‍ദ്രമായാണ് വീഡിയോയില്‍ നൃത്തം ചെയ്യുന്നത്. വീഡിയോ പങ്കുവെച്ച് അധികംവൈകാതെ വൈറലാവുകയും ചെയ്തു. 

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആസാനും മഹിറയും ഒരു സ്വതന്ത്ര സംഗീത ആല്‍ബത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

നേരത്തെ ആസാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഹിറ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.'എന്റെ ഏറ്റവും പ്രിയപ്പെട്ട ആസാന്‍, നമുക്കിടയിലുള്ളത് എന്താണോ അത് ഇനിയും തുടരട്ടെ. കൂടുതല്‍ സ്‌നേഹവും സംഗീതവും ഉണ്ടാകട്ടെ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നിനക്ക് ഗ്രാമി നോമിനേഷന്‍ ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. പിറന്നാള്‍ ആശംസകള്‍' എന്നാണ് മഹിറ കുറിച്ചത്. ഇതിനൊപ്പം ആസാനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും മഹിറ പങ്കുവെച്ചിരുന്നു. 

2007-ല്‍ പാക് നടനും സംവിധായകനുമായ അലി അസ്‌കരിയെ വിവാഹം ചെയ്ത മഹിറ ഏഴ് വര്‍ഷത്തിന് ശേഷം ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ അസ്ലാന്‍ എന്നൊരു മകന്‍ മഹിറയ്ക്കുണ്ട്. 2017-ലാണ് പാകിസ്താനിലെ ടെലികോം കമ്പനി സി.ഇ.ഒ ആയ സലിം കരീമിനെ മഹിറ പരിചയപ്പെടുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരുടേയും വിവാഹനിശ്ചയവും നടന്നു. 2023-ല്‍ ഇരുവരും വിവാഹിതരായി. നിരവധി പാക് ചിത്രങ്ങളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുള്ള മഹിറയുടെ ആദ്യ ഇന്ത്യന്‍ സിനിമ ഷാരൂഖ് ഖാനൊപ്പമുള്ള റായീസ് ആണ്. 

അദ്‌നാന്‍ സമിയുടേയും പാക് നടി സെബ ഭക്തിയാറിന്റേയും മകനാണ് ആസാന്‍. മുപ്പതുകാരനായ ആസാന്‍ 2012-ല്‍ സോഫിയ ബില്‍ഗ്രാമിയെ വിവാഹം ചെയ്തു. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വഴിപിരിഞ്ഞു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. 


 

Content Highlights: pak actress mahira khans dance with adnan samis son azaan sami surprises internet