ദീപികയുടെ നിറവയറില്‍ തലോടി ഒറി, ഒപ്പം രണ്‍വീറും; വൈറല്‍ ചിത്രം

ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനുമൊപ്പം ഒറി | Photo: instagram/ orry
ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനുമൊപ്പം ഒറി | Photo: instagram/ orry

താരദമ്പതികളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്‌പെഷല്‍ പ്രൊജക്റ്റ് മാനേജറുമായ ഒര്‍ഹാന്‍ അവത്രമണി. ദീപികയുടെ നിറവയറില്‍ തലോടുന്ന ചിത്രമാണ് ഒറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അരികില്‍ രണ്‍വീറിനേയും കാണാം. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് പരിപാടിക്കിടയില്‍ എടുത്ത ചിത്രമാണിത്.

ദീപിക ആദ്യമായാണ് ഇത്തരമൊരു ചിത്രത്തിനായി പോസ് ചെയ്യുന്നത്. ഇന്‍ഫിനിറ്റി എന്ന ഇമോജിയോട് കൂടിയാണ് ഒറി ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ദീപികയുടെ ഗര്‍ഭം വ്യാജമാണെന്നും ഇത് എഡിറ്റ് ചെയ്തതാണെന്ന് കണ്ടാല്‍ മനസിലാകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രം വളരെ മനോഹരമായിരിക്കുന്നുവെന്നും ആരാധകർ പ്രതികരിച്ചിട്ടുണ്ട്.

പർപ്പിൾ സാരിയാണ് ദീപിക സംഗീത് ചടങ്ങിനായി ധരിച്ചത്. ഐവറി നിറത്തിലുള്ള ഷെര്‍വാണിയാണ് രണ്‍വീറിന്റെ ഔട്ട്ഫിറ്റ്. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ സംഗീത് ചടങ്ങില്‍ മാത്രമാണ് ദീപിക പങ്കെടുത്തത്. ഹല്‍ദി ചടങ്ങില്‍ രണ്‍വീര്‍ ഒറ്റയ്ക്കാണെത്തിയത്.

ജൂലൈ 12-നാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷങ്ങള്‍ക്ക് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദിയാകുക. ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിവാഹത്തിന്റെ ഭാഗമാകും.
 

Content Highlights: orry cradles deepika padukones baby bump in new pic from ambani bash