'ഭർത്താവിനെ ഇല്ലാതാക്കിയവരോട് പകരം ചോദിച്ചതിന് നന്ദി'; ഓപ്പറേഷൻ സിന്ദൂർ സ്‌പെഷ്യൽ TV ഷോയിൽ യുവതി

#Lifestyle Desk
ഓപ്പറേഷൻ സിന്ദൂർ | Photo credit: ANI
ഓപ്പറേഷൻ സിന്ദൂർ | Photo credit: ANI

ഇന്ത്യക്കാരുടെ നെഞ്ചിൽ മുറിവേൽപ്പിച്ച സംഭവമാണ് കഴിഞ്ഞവർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായത്. അതിർത്തി കടന്നെത്തിയ ഭീകരർ ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ 26 പേരെയാണ് വധിച്ചത്. ഇതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കുകയും ഒട്ടേറെ ഭീകരരെ വധിക്കുകയും ചെയ്ത ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനകരമായ ദൗത്യമായിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ സൈന്യത്തോട് നന്ദി പറയുകയാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ വിധവ. ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡലിന്റെ റിപ്പബ്ലിക് ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് യുവതി സൈന്യത്തിന് നന്ദി പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ സ്‌പെഷ്യൽ എപ്പോസോഡായ ഇത് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരം കൂടിയാണ്. പരിപാടിയുടെ പ്രൊമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പഹൽഗാം ആക്രമണത്തിൽ തന്റെ ഭർത്താവ് കൊല്ലപ്പെട്ട സംഭവം യുവതി വിവരിക്കുന്നത് വീഡിയോയിൽ കാണാം. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം പിന്നിട്ടപ്പോഴാണ് ദാരുണസംഭവം നടക്കുന്നത്. തന്റെ പ്രിയപ്പെട്ടവൻ ഉൾപ്പെടെ 26 പേരെ ഇല്ലാതാക്കിയവരോട് പ്രതികാരം ചോദിച്ചതിന് ഇന്ത്യൻ സൈന്യത്തോട് യുവതി നന്ദി പറഞ്ഞു. പരിപാടിയിലുണ്ടായിരുന്ന സൈനികോദ്യോഗസ്ഥരോടാണ് യുവതി തന്റെ കടപ്പാട് അറിയിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @sonytvofficial

Content Highlights: A heart-wrenching moment from the Republic Day special episode of Indian Idol has gone viral. The widow of a victim from the tragic Pahalgam terror attack expressed her gratitude to the Indian Army for 'Operation Sindoor' - the retaliatory mission that neutralized the terrorists responsible for the 2025 attack. Married for just two months before the tragedy, her emotional tribute moved everyone on the set.