ബീന കണ്ണൻ കോട്യൂർ വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും

കൊച്ചി: സിനിമ താരങ്ങളായ നൂറിൻ ഷെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നൂറിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ദക്ഷിണേന്ത്യയിലെ പ്രമുഖ കോട്യൂർ ബ്രാൻഡായ ബീന കണ്ണൻ കോട്യൂർ ആണ്.
നൂറിനു വേണ്ടി മാത്രം തയ്യാറാക്കിയ യുണീക് ഡിസൈൻ ആയിരിക്കണം, ഫ്ളോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററിയും ലൈറ്റ് വെയ്റ്റും ആകണം, ലഹങ്കയിൽ സാരീ ഡ്രേപ്പിംഗ് ഉണ്ടാകണം എന്നൊക്കെയായിരുന്നു നൂറിന്റെ ആഗ്രഹങ്ങൾ.
ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെയാണ് നൂറിൻ എത്തിയത്. നിരവധി പൂക്കളുടെ രൂപഭംഗിയേയും നിറങ്ങളേയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡായി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രത്തിന്റെ നിർമാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ളോറൽ ഡിസൈനുകളോടായിരുന്നു ഫാഹിമിനും താൽപര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്ത ഫ്ളോറൽ ഡിസൈനുകൾ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവന്നു. കൂടുതൽ ഗ്ലിറ്ററി ആകാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തു. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ ആർ. ഗിരി പൈയിൽ നിന്നുള്ള പോൾക്കി ഡയമണ്ടസ്, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണാഭരണങ്ങളായിരുന്നു നൂറിൻ അണിഞ്ഞത്. 200 വർഷത്തെ കലാസൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണവും ഏകോപിപ്പിച്ച് നിർമിച്ചതിനാൽ ആഭരണത്തിന്റെ ശോഭ പരമാവധി വർധിപ്പിക്കാൻ കഴിഞ്ഞു. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങൾ നിർമിച്ചത്.
ബീന കണ്ണൻ കോട്യൂർ ആർ ഗിരി പൈയുമായി ചേർന്നാണ് നൂറിന്റെ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Content Highlights: noorin fahim wedding beena kannan bridal wear