കാമാഖ്യ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി നിത അംബാനി; ശ്രദ്ധനേടി പിങ്ക് സിൽക്ക് സ്യൂട്ടും വജ്രാഭരണങ്ങളും

#ലൈഫ്സ്റ്റൈൽ ഡെസ്ക്
Nita M. Ambani, performs a ritual at Maa Kamakhya Temple in Guwahati Photo: ANI Video Grab
Nita M. Ambani, performs a ritual at Maa Kamakhya Temple in Guwahati Photo: ANI Video Grab

റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി ഗുവാഹാട്ടിയിലെ പ്രശസ്തമായ മാ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. അമ്മ പൂർണിമ ദലാലിനൊപ്പമാണ് നിത അംബാനി ക്ഷേത്രത്തിലെത്തിയത്. രാജ്യത്തെ അതിസമ്പന്ന വനിതകളിലൊരാളായ നിത അംബാനി തന്റെ വസ്ത്രധാരണത്തിലൂടെ ആളുകളുടെ ശ്രദ്ധനേടാറുണ്ട്. കാമാഖ്യ ക്ഷേത്ര ദർശന വേളയിലെ നിത അംബാനിയുടെ ലുക്കും ഏവരുടെയും മനംകവർന്നിരിക്കുകയാണ്.

Nita M. Ambani, offers prayers at Maa Kamakhya Temple in Guwahati on Tuesday. (ANI Video Grab)

പൊതുവേ ഇന്ത്യൻ കൈത്തറി സാരികളിലും ഡിസൈനർ വസ്ത്രങ്ങളിലും കാണാറുള്ള അവർ ഇത്തവണ മനോഹരമായ ഒരു റാണി പിങ്ക് നിറത്തിലുള്ള സിൽക്ക് സ്യൂട്ടാണ് ധരിച്ചിരുന്നത്. ക്രൂ നെക്ക്‌ലൈനും ക്വാർട്ടർ ലെങ്ത് സ്ലീവുകളുമുള്ള ഒരു കുർത്തയ്‌ക്കൊപ്പം, സ്വർണ്ണ ബ്രോക്കേഡ് എംബ്രോയിഡറി ചെയ്ത സ്ട്രെയിറ്റ്-ഫിറ്റ് പാന്റ്സുമായിരുന്നു വേഷം. ഇതിനൊപ്പം സ്വർണ്ണ നൂലുകൾ കൊണ്ട് ഹെം എംബ്രോയിഡറി ചെയ്ത ഓർഗൻസ സിൽക്ക് ദുപ്പട്ടയും അവർ അണിഞ്ഞിരുന്നു.

ലാളിത്യം തോന്നുന്ന ഈ പരമ്പരാഗത വസ്ത്രത്തിനൊപ്പം വിലയേറിയ വജ്രാഭരണങ്ങളാണ് നിത ധരിച്ചിരുന്നത്. ഒരു മൾട്ടി-കാരറ്റ് കോക്ടെയ്ൽ മോതിരവും ഡയമണ്ട് കമ്മലുകളും ഈ ലുക്കിന് കൂടുതൽ മാറ്റുകൂട്ടി. തിളങ്ങുന്ന മോവ് പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും, മസ്കാരയും ഉൾപ്പെടെ വളരെ മനോഹരമായ മേക്കപ്പാണ് അവർ തിരഞ്ഞെടുത്തത്.

ഗുവാഹാട്ടിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ തീർഥാടനകേന്ദ്രമാണ് ആഗ്രഹങ്ങളുടെ ദേവിയായ മാ കാമാഖ്യ അഥവാ കാമേശ്വരിയുടേത്. ഭൂമിയിലെ 51 ശക്തിപീഠങ്ങളിൽ ഏറ്റവും പവിത്രവും പുരാതനവുമായ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. സുരക്ഷാ അകമ്പടികളോടെ ക്ഷേത്രത്തിലെത്തിയ നിത അംബാനി ക്ഷേത്രപൂജാരിമാരുടെ മാർഗനിർദേശമനുസരിച്ച് ആവശ്യമായ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു.

Content Highlights: Reliance Foundation Chairperson Nita Ambani visited the historic Maa Kamakhya Temple in Guwahati with her mother, sporting an elegant Rani Pink silk suit paired with exquisite diamond jewelry.