ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നിതാ അംബാനി

#Lifestyle Desk
നിതാ അംബാനി പുരസ്കാരം ഏറ്റുവാങ്ങുന്നു
നിതാ അംബാനി പുരസ്കാരം ഏറ്റുവാങ്ങുന്നു

ഏറ്റവും ശക്തയായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി, റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്‌സൺ നിതാ അംബാനി. ഫോർച്യൂൺ ഇന്ത്യയാണ് പട്ടിക പുറത്തിറക്കിയത്. ഇന്ത്യയിലാകെ 2.9 കോടി കുട്ടികൾ ഉൾപ്പെടെ പത്ത് കോടിയിലധികം പേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ പാകത്തിലുള്ള ഇടപെടൽ റിലയൻസ് ഫൗണ്ടേഷൻ നടത്തിയത് നിതാ അംബാനിയുടെ നേതൃത്വത്തിന് കീഴിലാണ്.

നിതാ അംബാനി പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.

നേരത്തേ അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിനിന്റെ (എഎപിഐ) ഹ്യുമാനിറ്റേറിയൻ പുരസ്‌കാരവും നിതാ അംബാനിക്ക് ലഭിച്ചിരുന്നു. യുഎസ്സിലെ ഫ്‌ളോറിഡയിലെ ടാംപയിൽ ജൂലായ് മൂന്നിന് നടന്ന ചടങ്ങിൽ അവർ പുരസ്‌കാരം ഏറ്റുവാങ്ങി.

Content Highlights: Reliance Foundation Founder Chairperson Nita Ambani topped Fortune India's most powerful women list for impacting over ten crore lives. The recognition follows her recent humanitarian award from American Physicians of Indian Origin in Florida.