'സന്തോഷം കൊണ്ട് ഞാന്‍ കരയുന്നു, പക്ഷേ എന്റെ ഹൃദയം ചിരിക്കുകയാണ്'; സഹോദരിക്ക് വിവാഹാശംസയുമായി നിമിഷ

1. നിമിഷ സജയൻ സഹോദരി നീതു സജയനും ഭർത്താവ് കാർത്തിക് ശിവശങ്കറിനുമൊപ്പം, 2. നിമിഷയും നീതുവും | Photos: instagram.com/nimisha_sajayan
1. നിമിഷ സജയൻ സഹോദരി നീതു സജയനും ഭർത്താവ് കാർത്തിക് ശിവശങ്കറിനുമൊപ്പം, 2. നിമിഷയും നീതുവും | Photos: instagram.com/nimisha_sajayan

ചലച്ചിത്രതാരം നിമിഷാ സജയന്റെ സഹോദരി നീതു സജയന്‍ വിവാഹിതയായി. വിവാഹത്തിന്റെ ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

കഴിഞ്ഞയാഴ്ച കൊച്ചിയില്‍ നിമിഷ വീട് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരിയുടെ വിവാഹം.

കാര്‍ത്തിക് ശിവശങ്കര്‍ എന്നാണ് നീതു സജയന്റെ ജീവിതപങ്കാളിയുടെ പേര്.

'സന്തോഷം കൊണ്ട് ഞാന്‍ കരയുകയാണ്, പക്ഷേ എന്റെ ഹൃദയം പുഞ്ചിരിക്കുന്നു.' -സഹോദരിയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിമിഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മധുപാല്‍, രജിഷാ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് വധൂവരന്മാര്‍ക്ക് ആശംസനേര്‍ന്നുകൊണ്ട് കമന്റുകളിട്ടത്.

Content Highlights: Nimisha Sajayan shares photos of sister Nithu Sajayan's wedding on Instagram