'ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെ'; ഫോട്ടോഷൂട്ടുമായി ശ്രുതി സിതാര

'പിറവി' എന്ന ആശയത്തില്‍ ഫോട്ടോഷൂട്ടുമായി മിസ് ട്രാന്‍സ് ഗ്ലോബല്‍ ജേതാവായ ശ്രുതി സിതാര. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെയാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
ഏതൊരു പിറവിയും സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്നും ട്രാന്‍സ് വ്യക്തികളുടെ ജീവിതംകൂടിയാണ് ഈ ഫോട്ടോഷൂട്ടിലൂടെ പങ്കുവെച്ചതെന്നും ഈ ഫോട്ടോഷൂട്ടിന്റെ കണ്‍സപ്റ്റ് ആന്റ് ഫോട്ടോഗ്രഫി ചെയ്ത ബിബിന്‍ പറയുന്നു.
ട്രാന്‍സ് വ്യക്തികള്‍ അവരുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് പുതിയ ജീവിതം തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിക്കുന്നതുപോലെതന്നെയാണ്. അവരുടെ ജീവിതം എല്ലാതരത്തിലും മാറുകയാണ്. പിറവി എന്ന ഫോട്ടോഷൂട്ടിലൂടെ അതാണ് ഉദ്ദേശിക്കുന്നതെന്നും ബിബിന്‍ പറയുന്നു.
ഇതിന്റെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത് സ്മൃതി സൈമണാണ്. രഞ്ജിത് രാജാണ് മേക്കപ്പും ഹെയര്‍സ്റ്റൈലും ചെയ്തത്.
Content Highlights: new photoshoot transgender sruthy sithara