'പ്രചോദനം സൂപ്പര്‍മാനോ?'; ചര്‍ച്ചയായി ഗായിക നേഹ കക്കറുടെ വസ്ത്രധാരണം, ഇതെന്താണെന്ന് നെറ്റിസണ്‍സ്

നേഹ കക്കര്‍/https://www.instagram.com/p/DLzmPFdowCT/?hl=en&img_index=2
നേഹ കക്കര്‍/https://www.instagram.com/p/DLzmPFdowCT/?hl=en&img_index=2

ഗായിക നേഹ കക്കറുടെ ഏറ്റവും പുതിയ വേഷവിധാനമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തിങ്കളാഴ്ച നേഹ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ അടുത്തിടെ നടത്തിയ ഒരു സ്റ്റേജ് പെര്‍ഫോമന്‍സില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. വെള്ള ടോപ്പിന് മുകളില്‍ നീല ബ്രാ ധരിച്ചാണ് നേഹ പ്രത്യക്ഷപ്പെട്ടത്. ട്രാക്ക് പാന്റുകള്‍ക്ക് മുകളില്‍ മറ്റൊരു പാന്റും അവര്‍ ധരിച്ചിരുന്നു. പോസ്റ്റ് പങ്കുവെച്ചതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി.

'ഇതെന്തു വസ്ത്രധാരണമാണ്? നേഹ ഒരിക്കലും അര്‍ത്ഥവത്തായി ഒന്നും ചെയ്തിട്ടില്ല'- ഒരാള്‍ കമന്റ് ചെയ്തു.

നേഹയുടെ വസ്ത്രധാരണം സൂപ്പര്‍മാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വേറൊരാള്‍ കമന്റ് ചെയ്തു.

തെറ്റായ കാരണങ്ങളാല്‍ നേഹ കക്കറുടെ ഷോ തലക്കെട്ടുകളില്‍ വരുന്നത് ഇത് ആദ്യമായിട്ടല്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഒരു പരിപാടിയില്‍ ഗായിക വിതുമ്പിയത് വാര്‍ത്തയായിരുന്നു. ഷോയ്ക്ക് മൂന്ന് മണിക്കൂര്‍ വൈകിയെത്തിയതിന് ലഭിച്ച പ്രതിഷേധമാണ് താരത്തിനെ നിരാശയാക്കിയത്.

ഷോയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംഘാടകര്‍ക്ക് നല്‍കാന്‍ കഴിയാഞ്ഞതിനാലാണ് താന്‍ വൈകിയതെന്ന് ഗായിക പിന്നീട് അവകാശപ്പെട്ടു.

Content Highlights: Neha Kakkar`s Controversial Outfit Sparks Debate