'മകളാണ് ഞങ്ങളെ ഒന്നിപ്പിച്ചത്'; വിവാഹത്തിന് മുമ്പ് ഗർഭിണിയായതിനെ കുറിച്ച് നടി നേഹാ ധൂപിയ

ബോളിവുഡ് നടി നേഹാ ധൂപിയയും നടൻ അംഗദ് ബേദിയും 2018 ഏപ്രിലിലാണ് വിവാഹിതരായത്. പിന്നീട് എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് അതേവർഷം നവംബറിൽ നേഹ മകൾ മെഹറിന് ജന്മം നൽകി. വിവാഹത്തിന് മുമ്പ് നേഹ ഗർഭിണിയായി എന്ന ചർച്ചകൾ വലിയതോതിലാണ് ആ സമയത്ത് നടന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് ദമ്പതിമാർ.
അപ്രതീക്ഷിതമായ ആ ഗർഭധാരണമാണ് തങ്ങളെ ഒന്നുചേർത്തതെന്ന് നേഹയും അംഗദും പറയുന്നു. കൊമേഡിയന്മാരായ ഭാരതി സിങ്ങിന്റേയും ഹർഷ് ലിംബചിയായുടേയും പോഡ്കാസ്റ്റിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. 'അന്ന് ഗർഭിണിയായതിന് ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്. അവളാണ് (മകൾ) ഈ പ്രണയകഥ യാഥാർഥ്യമാക്കിയ ദൈവാനുഗ്രഹം. അങ്ങനെയല്ല സംഭവിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. നിങ്ങൾ അന്വേഷിക്കുന്ന പ്രണയം സമീപത്തുതന്നെയുണ്ട്, പക്ഷേ നിങ്ങൾ അതിനായി ദൂരേക്ക് നോക്കിക്കൊണ്ടിരിക്കും. അവൻ (അംഗദ്) മുഴുവൻ സമയവും എന്റെ തൊട്ടരികിൽ തന്നെയുണ്ടായിരുന്നു.' -നേഹ പറഞ്ഞു.
'ഞങ്ങളുടെ മകളാണ് ഞങ്ങളെ ഒന്നുചേർത്തത്. കാരണം, ഞങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒന്നിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രപഞ്ചം മുഴുവൻ ആദ്യം അവനുവേണ്ടി നിലകൊണ്ടു. അതുകഴിഞ്ഞ് എനിക്കുവേണ്ടി. അതുംകഴിഞ്ഞ് ഞങ്ങൾക്കുവേണ്ടി.' -നേഹ തുടർന്നു.
നേഹയെ ആദ്യം കണ്ടുമുട്ടിയതിനെ കുറിച്ച് അംഗദ് പോഡ്കാസ്റ്റിൽ സംസാരിച്ചു. 'ആദ്യം കണ്ടപ്പോൾ എത്ര സുന്ദരിയാണ് ഇവൾ എന്നാണ് എനിക്ക് തോന്നിയത്. ആ സമയം ഇവൾ ട്രെഡ്മില്ലിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ പിന്നിൽ നിന്ന് അവളെ നോക്കിക്കൊണ്ട് നിന്നു. ഓടിക്കൊണ്ടിരിക്കുന്ന അവളെയാണ് എനിക്ക് ഒറ്റക്കാഴ്ചയിൽ ഇഷ്ടമായത്. അവളൊരു അത്‌ലറ്റാണെന്നാണ് ആ സമയം എനിക്ക് തോന്നിയത്.' -അംഗദ് പറഞ്ഞു.
Content Highlights: Neha Dhupia and Angad Bedi recently shared that Neha's unexpected pregnancy before their 2018 marriage was the "blessing" that ultimately brought them together. Speaking on a podcast, Neha credited their daughter, Meher, for making their love story a reality, noting that Angad had always been by her side. Angad also recalled being immediately smitten when he first saw her at a gym. The couple expressed gratitude for how the situation aligned to unite their family.