ട്രെൻഡിങ് സാരികളോടൊപ്പം ഒരു ആഘോഷം; ഇന്ന് ദേശീയ കൈത്തറിദിനം

പ്രതീകാത്മകചിത്രം  |  Photo : X / @Garvi_Gurjari
പ്രതീകാത്മകചിത്രം | Photo : X / @Garvi_Gurjari

എല്ലാ വർഷവും ഓഗസ്റ്റ് ഏഴ് ഇന്ത്യയുടെ കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കുന്നതിനും വേണ്ടി ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നു. 2015-ൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വദേശി പ്രസ്ഥാനത്തിന്റെ  115 മത് വാര്ഷികത്തിനോടനുബന്ധിച്ച  ഓഗസ്റ്റ് 7 ദേശിയ കൈത്തറി ദിനമായി പ്രഖ്യാപിച്ചു.കൈത്തറി സാരികളോട് സ്ത്രീകൾക്ക് ഇപ്പോളും പ്രിയമാണ്. കൈത്തറി പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.ഒരു സാരി കൈത്തറിയിൽ പൂർത്തിയാക്കാൻ 2-3 ദിവസമെടുക്കും. അതുതന്നെയാണ് ഇതിനോടുള്ള ഇഷ്ടം കൂടാൻ കാരണം. പുരാതന കാലം മുതൽ ആളുകൾ ധരിച്ച സാരി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത വസ്ത്രമാണ്. ഏതൊരു വിശേഷവേളയും മനോഹരമാക്കാൻ നമ്മൾ  സാരി ധരിക്കാറുണ്ട്.

ഇനി കുറച്ചു കൈത്തറി സാരികൾ നോക്കിയാലോ

കാഞ്ചീവരം സിൽക്ക് സാരി 
   
ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയുള്ള  സാരികളിൽ ഒന്നാണ് കാഞ്ചീവരം സാരികൾ. ഈ പരമ്പരാഗത, കൈകൊണ്ട്  നെയ്ത സാരികൾ സമ്പന്നമായ നിറങ്ങളിലും രൂപത്തിലും സങ്കീർണമായി നെയ്ത ഡിസൈനുകളിലും അവതരിപ്പിക്കുന്നു. ക്ലാസിക് കാഞ്ചീവരം സാരികൾ സാധാരണയായി പട്ടുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്, കൂടാതെ ബോർഡറിലും പല്ലുവിലും  സ്വർണം, വെള്ളി, ചെമ്പ് നൂലുകളാല്‍ നെയ്ത ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. 

ചന്ദേരി സിൽക്ക് 

ഇന്ത്യയിലെ കൈത്തറി നെയ്ത്തിന്റെ ഹൃദയ ഭൂമിയായ ചന്ദേരി ഭാഗത്താണ്  ഈ സാരിയുടെ ഉത്ഭവം. ഇത് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളിലൊന്നാണ്, ലളിതമായതും ആഡംബരമായതുമായ സാരികള്‍ ചന്ദേരിയിലുണ്ട്. ഇവ വിശേഷദിവസങ്ങളിൽ പ്രൗഢിയോടെ ധരിക്കാവുന്നതാണ്.

കലംകാരി സാരികൾ 

3000 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പുരാതന ഇന്ത്യൻ കലാരൂപമാണ് കലംകാരി. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ നിന്നുള്ള  പരമ്പരാഗത സാരിയാണ് കലംകാരി സാരി.  ഡിസൈനുകൾ ഇവയെ വേറിട്ടുനിര്‍ത്തുന്നു.   കൈകൊണ്ട് വരച്ചതോ  ബ്ലോക്ക് പ്രിന്റ് ഡിസൈനുകളോ ആണ് പ്രധാനമായും കാണാറുള്ളത്.

കൈത്തറി ഉപ്പട സാരികൾ 

കൈത്തറി ഉപ്പട സാരികൾ നെയ്തെടുത്തത് ശുദ്ധമായ പാട്ടിൽ നിന്നാണ് സമ്പന്നമായ രൂപം ഉണ്ടായിട്ടും ഉപ്പട സാരികൾ  കനം കുറഞ്ഞതും ഉടുക്കാൻ എളുപ്പമുള്ളതുമാണ്. വിവാഹച്ചടങ്ങുകൾക്കും, മറ്റ് ഉത്സവ പരിപാടികൾക്കും ഉടുക്കാൻ ഏത് അനുയോജ്യമാണ്.
 

Content Highlights: national handloom day, sarees