ഇത് ഒറ്റരാത്രിയിൽ സംഭവിച്ചതല്ല; മൂന്ന് മാസത്തിൽ 10 കിലോ കുറച്ച് നടി നമിത

#ലൈഫ്സ്റ്റൈൽ ഡെസ്ക്
നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി നമിതയുടെ പുതിയ ഫിറ്റ്നസ് മേക്കോവർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കേവലം മൂന്ന് മാസത്തിനുള്ളിൽ 10 കിലോ ശരീരഭാരമാണ് താരം കുറച്ചത്. തന്റെ മാറ്റത്തിന് പിന്നിലെ രഹസ്യങ്ങൾ നമിത തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പലരും ചിന്തിക്കുന്നതുപോലെ പട്ടിണി കിടന്നോ കടുത്ത ഡയറ്റ് പ്ലാനുകൾ പിന്തുടർന്നോ അല്ല നമിത ഈ നേട്ടം കൈവരിച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ ഫിറ്റ്നസ് യാത്രയുടെ വിശദാംശങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

പട്ടിണിയുമില്ല, ക്രാഷ് ഡയറ്റുമില്ല

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ താൻ ഒരിക്കലും പട്ടിണി കിടന്നിട്ടില്ലെന്നും, ഭക്ഷണ ക്രമീകരണങ്ങളിൽ വ്യക്തമായ ശാസ്ത്രീയ സമീപനമാണ് സ്വീകരിച്ചതെന്നും നമിത വ്യക്തമാക്കി. 'എന്റെ ഈ സമീപകാലത്തെ ഭാരക്കുറവ് ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. നല്ല ഭക്ഷണക്രമവും കൃത്യമായ വർക്കൗട്ടും വളരെ പ്രധാനമാണ്. ഈ യാത്രയിൽ ഞാൻ ക്രാഷ് ഡയറ്റിങ്ങോ പട്ടിണി കിടക്കുകയോ ചെയ്തില്ല.' നമിത പറഞ്ഞു. നമിത പ്രധാനമായും പിന്തുടർന്നത് ദക്ഷിണേന്ത്യൻ ഭക്ഷണരീതിയാണ്. വീട്ടിൽ തയാറാക്കുന്ന സമീകൃതഭക്ഷണമായിരുന്നു താരത്തിന്റെ ഡയറ്റ്.

സ്‌ട്രെങ്ത് ട്രെയിനിങ്ങും സമാധാനവും

ഭക്ഷണത്തിനൊപ്പം കൃത്യമായ വ്യായാമമുറകളും നമിത പിന്തുടർന്നു. കഠിനമായ വ്യായാമമുറകളാണ് പ്രധാനമായും ചെയ്തത്. പേശികൾക്ക് കരുത്ത് നൽകാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇത് സഹായിച്ചു. വർക്കൗട്ടിന് ശേഷം ലഭിക്കുന്ന സമാധാനവും സംതൃപ്തിയും വലിയ പ്രചോദനമായിരുന്നുവെന്നും നമിത പറയുന്നു. 'പുകയുന്ന കപ്പലിൽ സമാധാനം കണ്ടെത്തുന്നതുപോലെ' എന്നാണ് വ്യായാമത്തിന് ശേഷമുള്ള അനുഭവത്തെ നമിത വിശേഷിപ്പിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

10 കിലോ കുറയ്ക്കുന്നത് നിസ്സാരമല്ല

ക്രാഷ് ഡയറ്റാണ് അതിവേഗത്തിൽ ഭാരം കുറയ്ക്കാനായി പലരും പിന്തുടരുന്ന രീതി. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെടാം. എന്നാൽ സ്‌ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നത് പേശികളെ സംരക്ഷിക്കാനും കൊഴുപ്പ് മാത്രം കുറയ്ക്കാനും സഹായിക്കുന്നു. 10 കിലോ കുറയ്ക്കുന്നത് സന്ധികളിലെ സമ്മർദ്ദം കുറയ്ക്കാനും, ശ്വസനപ്രക്രിയ മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയവ ക്രമീകരിക്കാനും സഹായിക്കും. ശരീരത്തിലെ ഒരുമാറ്റവും പെട്ടെന്ന് ഉണ്ടാകുന്നതല്ല. ക്ഷമയോടെയുള്ള തുടർച്ചയായ പരിശ്രമം മാത്രമാണ് വഴി.

Content Highlights: Namita lost 10 kg in just three months., Avoided crash diets and starvation completely., Followed a balanced South Indian homemade diet., Included strength training and regular workouts in her routine.