മിനിറ്റുകൾക്കുള്ളിൽ ഭക്ഷണമെത്തിക്കൽ നിർത്തണമെന്ന് മുംബൈ പോലീസ്

മുംബൈ: ഭക്ഷണമോ പലചരക്ക് സാധനങ്ങളോ ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ എത്തിക്കുന്ന സമയാധിഷ്ഠിത ഓൺലൈൻ വിതരണ സംവിധാനം അപകടസാധ്യതയുണ്ടാക്കുമെന്ന് മുംബൈ ട്രാഫിക് പോലീസ്. ഇത്തരം വിതരണ സംവിധാനം നിർത്താൻ കമ്പനികളോട് ആവശ്യപ്പെട്ടതായി മുംബൈ ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ സത്യനാരായണ ചൗധരി അറിയിച്ചു. ഓൺലൈൻ ഭക്ഷണ, പലചരക്ക് വിതരണ കമ്പനികളുമായി ചർച്ചനടത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി.) കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഭക്ഷണം വിതരണത്തിനായി പോകുന്നവർ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് പതിവായി മാറിയ സാഹചര്യത്തിലാണ് ട്രാഫിക് പോലീസിന്റെ നടപടി. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ശ്രമത്തിൽ സ്വന്തംജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടി. ഓൺലൈൻ കമ്പനികളുടെ ഭക്ഷണവിതരണക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഗതാഗത നിയമലംഘനങ്ങളുടെ ഇ-ചലാൻ പരിശോധിച്ച് സൂക്ഷിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Mumbai Traffic Police restricts minutes-delivery models due to road safety risks., Companies must implement new Standard Operating Procedures (SOPs)., Delivery partners now require Police Clearance Certificates (PCC)., E-challans for traffic violations will be strictly monitored for delivery agents.