'ഞാനല്ല, അജയ് ദേവ്ഗണ്ണാണ് ധനുഷിനെ ക്ഷണിച്ചത്'- പ്രണയവാര്‍ത്തകളോട് പ്രതികരിച്ച് മൃണാള്‍ ഠാക്കൂര്‍

മൃണാള്‍ ഠാക്കൂര്‍/ ധനുഷ്‌ | Photo: AFP
മൃണാള്‍ ഠാക്കൂര്‍/ ധനുഷ്‌ | Photo: AFP

നടി മൃണാള്‍ ഠാക്കൂറും നടന്‍ ധനുഷും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടേയും ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. മൃണാളിന്റെ സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി ചെന്നൈയില്‍നിന്ന് ധനുഷ് മുംബൈയിലെത്തിയതും വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. ഒപ്പം മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ധനുഷ് പങ്കെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ധനുഷിന്റെ രണ്ട് സഹോദരിമാരേയും ഇന്‍സ്റ്റഗ്രാമില്‍ മൃണാള്‍ ഫോളോ ചെയ്യുന്നതും ആരാധകര്‍ കണ്ടെത്തി. ധനുഷ് സഹോദരിമാര്‍ക്ക് മൃണാളിനെ പരിചയപ്പെടുത്തിയിട്ടുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്തകളോടെല്ലാം പ്രതികരിക്കുകയാണ് മൃണാള്‍ ഠാക്കൂര്‍.

Read More: ധനുഷിന്റെ സഹോദരിമാരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് മൃണാള്‍; ഇത് പ്രണയം തന്നെയെന്ന് ആരാധകര്‍

Read More: പിറന്നാളാഘോഷത്തിനെത്തി; ധനുഷും മൃണാള്‍ ഠാക്കൂറും പ്രണയത്തില്‍?

ധനുഷ് നല്ല സുഹൃത്താണെന്നും ഇത്തരം കഥകളെ തമാശയായിട്ടാണ് കാണുന്നതെന്നും അവര്‍ 'ഓണ്‍ലി കോളിവുഡി'ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സണ്‍ ഓഫ് സര്‍ദാര്‍ 2-വിന്റെ പ്രദര്‍ശനത്തിന് ധനുഷ് പങ്കെടുത്തത് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അജയ് ദേവ്ഗണിന്റെ ക്ഷണപ്രകാരമാണ് ധനുഷ് വന്നതെന്നും മൃണാള്‍ പറയുന്നു. 

കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ 'തേരെ ഇഷ്‌ക് മേ'യുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും മൃണാള്‍ ഠാക്കൂര്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കനിക ധില്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തില്‍ ധനുഷിനൊപ്പം മൃണാള്‍ ഠാക്കൂറും ഉണ്ടായിരുന്നു. സ്‌പോട്ടിഫൈയില്‍ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് ഷെയര്‍ ചെയ്യുന്നുവെന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്.
 

Content Highlights: mrunal thakur breaks her silence on dating rumours with dhanush