അഖിലിന്റെ വീട്ടിൽനിന്ന് അനൂപിനൊപ്പം പോയെന്നത് സത്യം; കാരണം പറയാൻ താല്പര്യമില്ല: മേഘ നായർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
മേഘ നായര്‍ | Photo: Megha Nair
മേഘ നായര്‍ | Photo: Megha Nair

അഖിൽ എൻആർഡിയുടെ വീട്ടിൽനിന്നും അനൂപിനൊപ്പം ഇറങ്ങിപ്പോയ വാർത്ത സ്ഥിരീകരിച്ച് മേഘ നായർ. ഇറങ്ങിവന്നത് സത്യമാണെന്നും ഇപ്പോഴുള്ളത് അനൂപിനൊപ്പമാണെന്നും പറഞ്ഞ മേഘ, കാരണങ്ങൾ പൊതുജനത്തിന് മുന്നിൽ പറയാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി. കുറച്ചുദിവസങ്ങൾക്ക് മുൻപ് അച്ഛന്റെ വീട്ടിലാണെന്ന കുറിപ്പോടെ മേഘ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ഇതോടെ ഇവർ അനൂപിനൊപ്പം പോയത് അഭ്യൂഹമായിരുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നു. ഇതോടെയാണ് സത്യാവസ്ഥ പങ്കുവച്ച് മേഘ സോഷ്യൽ മീഡിയയിൽ സോറ്റി ഇട്ടത്.

'ഞാൻ ഇറങ്ങിവന്നു എന്നത് സത്യം. 10 ദിവസം അനൂപിന്റെ കൂടെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് അച്ഛനെ കാണാൻ പോയി. അപ്പോൾ എടുത്ത ഫോട്ടോ ആണ് ഞാൻ പോസ്റ്റ് ചെയ്തത്. ഒരു ദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ച് വീട്ടിലെത്തി. ഇപ്പോഴും ഞാൻ അവിടെത്തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങിപ്പോന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടിയല്ല. ഇറങ്ങിപ്പോന്നതിന് എന്റേതായ കാരണങ്ങളുണ്ട്. അത് പബ്ലിക്കിന്റെ മുന്നിൽ പറയാൻ താല്പര്യമില്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ലെന്ന് എഗ്രിമെന്റ് ഉണ്ട്.' മേഘ പറയുന്നു. സുഹൃത്തുക്കൾ എന്നുപറയുന്നവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കരുതെന്നും മേഘ വ്യക്തമാക്കി. അഖിലിന്റെ വീട്ടുകാർ തന്നെ സ്വർണങ്ങളെല്ലാം അവിടെ തിരികെ കൊടുത്തുവെന്നും തന്റേതല്ലാത്ത ഒന്നും എടുത്തിട്ടില്ലെന്നും മേഘ വ്യക്തമാക്കുന്നുണ്ട്.

മേഘ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പ്

സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായിരുന്നു അഖിൽ എൻആർഡിയുടെയും മേഘാനായരുടെയും വേർപിരിയൽ. മേഘ ബസ് കണ്ടക്ടറുടെ ഒപ്പം ഒളിച്ചോടിയെന്നായിരുന്നു പ്രചാരണം. കയ്യിൽ ബാഗുകളുമായി നൈറ്റിയിൽ രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന മേഘയുടെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് അച്ഛന്റെ വീട്ടിലാണെന്ന കുറിപ്പോടെ മേഘ കുറച്ചുഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്. ഇവർ ഒളിച്ചോടിയതല്ലേ, അച്ഛന്റെ വീട്ടിലാണോ എന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിച്ചു.

ഇതോടെയാണ് വിഷയത്തിൽ സ്ഥിരീകരണവുമായി മേഘതന്നെ രംഗത്തെത്തിയത്.

Content Highlights: Megha Nair confirms she left Akhil NRD's house and stayed with Anoop for 10 days., She clarified that she visited her father's house briefly, which sparked false rumors on social media., Megha stated she has her own personal reasons for leaving and refuses to discuss them publicly., She denied taking anything belonging to Akhil's family and confirmed gold was returned.