ഏഴ് ദിനങ്ങള്‍, ഏഴ് മാനസികാവസ്ഥകള്‍, ഏഴ് നിറങ്ങള്‍; മഴവില്ലുപോലെ മീരാ ജാസ്മിന്‍

ഒരിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്. ഇതിനോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. പണ്ട് അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളും താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഇത്തവണ കറുപ്പ് നിറത്തിലുള്ള ഒരു ഷോര്‍ട് ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചത്. ഇതിനോടൊപ്പം റെയിന്‍ബോ കളര്‍ ഷാളും ധരിച്ചിട്ടുണ്ട്. 'ഏഴ് ദിനങ്ങള്‍, ഏഴ് മാനസികാവസ്ഥകള്‍, ഏഴ് നിറങ്ങള്‍' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
ഇതിനു താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിക്കുന്നത്. നിങ്ങള്‍ ലോകത്തെ എട്ടാമത്തെ അദ്ഭുതമാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. മനോഹരമായ ചിരിയാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: meera jasmine new instagram post fashion smile happiness